മുംബൈ: മിശ്രവിവാഹം പ്രോത്സാഹിപ്പിക്കാൻ മഹാരാഷ്ട്ര സർക്കാർ നിയമ നിർമാണത്തിന് ഒരുങ്ങുന്നു. ഭിന്ന ജാതി, മതങ്ങളിലുള്ളവർ വിവാഹിതരായാൽ ദമ്പതികൾക്ക് സംരക്ഷണം നൽകാനും സാമൂഹിക ബഹിഷ്കരണവും ദുരഭിമാന കൊലയും ഉൾപ്പെടെ തടയാനുമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മഹാരാഷ്ട്ര സാമൂഹികനീതി മന്ത്രി രാജ്കുമാർ ബദോലെ പറഞ്ഞു.
ദേശീയ ക്രൈം റിക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യത്ത് ദുരഭിമാനെക്കാല നടക്കുന്ന സംസ്ഥാനങ്ങളിൽ നാലാം സ്ഥാനമാണ് മഹാരാഷ്ട്രക്കുള്ളത്. 2016ൽ എട്ടുപേരാണ് സംസ്ഥാനത്ത് ദുരഭിമാന കൊലക്കിരയായത്. ഭിന്ന ജാതികളിലുള്ളവർ വിവാഹിതരായാൽ അവരുടെ കുട്ടികൾക്ക് നിലവിൽ പിന്നാക്ക വിഭാഗങ്ങൾക്കുള്ള അവകാശം നിഷേധിക്കപ്പെടുന്നതായി മന്ത്രി കൂട്ടിച്ചേർത്തു.
മാതാപിതാക്കളിൽ ആർെക്കങ്കിലും ആനുകൂല്യം ലഭിക്കുന്നുണ്ടെങ്കിൽ കുട്ടികൾക്കും അനുവദിക്കും. മിശ്രവിവാഹിതരുടെ കുട്ടികൾക്ക് ഫീസ് ഇളവുനൽകുമെന്നും മന്ത്രി പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2018 11:09 PM GMT Updated On
date_range 2018-12-22T18:29:59+05:30മിശ്രവിവാഹം പ്രോത്സാഹിപ്പിക്കാൻ മഹാരാഷ്ട്രയിൽ നിയമം വരുന്നു
text_fieldsNext Story