മഹാരാഷ്ട്ര ബന്ദിൽ അക്രമം: നവി മുംബൈയിൽ ബസുകൾക്ക് നേരെ കല്ലേറ്
text_fieldsമുംബൈ: മറാത്ത സമുദായക്കാർ മുംബൈ, നവിമുംബൈ, താണെ, പാൽഘർ, റായ്ഗഡ് എന്നിവിടങ്ങളിൽ പ്രഖ്യാപിച്ച ബന്ദിൽ പരക്കെ അക്രമം. സർക്കാർ േജാലിക്കും വിദ്യാഭ്യാസത്തിനും സംവരണം ആവശ്യപ്പെട്ട് തുടരുന്ന പ്രക്ഷോഭം പലയിടുത്തും അക്രമാസക്തമായി. സമരക്കാർ ബസുകൾക്ക് നേരെ കല്ലെറിയുകയും റോഡിൽ ടയർ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. പലയിടങ്ങളിൽ കടകൾ ബലമായി അടപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെതിരെ മുദ്രാവാക്യം മുഴക്കിയാണ് സമരക്കാർ രംഗത്തുവന്നത്.
#MarathaReservation protest: A Thane Municipal Transport(TMT) bus vandalised in Wagle estate area of Thane. #Maharashtra pic.twitter.com/IzMutlrp4l
— ANI (@ANI) July 25, 2018
പ്രക്ഷോഭത്തിന്റെ ഭാഗമായി കഴിഞ്ഞദിസമുണ്ടായ കല്ലേറിൽ ഒരു പൊലീസുകാരൻ മരിക്കുകയും രണ്ട് ജനപ്രതിനിധികൾക്ക് മർദനമേൽക്കുകയും ചെയ്തിരുന്നു. സംവരണം ആവശ്യപ്പെട്ട് ഒൗറംഗാബാദിലെ കായ്ഗാവിൽ വഴിതടയുന്നതിനിടെ മറാത്ത യുവാവ് കാകാസാഹെബ് ഷിണ്ഡെ ഗോദാവരി നദിയിൽ ചാടി ആത്മഹത്യ ചെയ്തതിൽ പ്രകോപിതരായാണ് മറാത്തി ക്രാന്തി മോർച്ച ചൊവ്വാഴ്ച ബന്ദിന് ആഹ്വാനം ചെയ്തത്.
#MarathaReservation protests: Workers of #MarathaKrantiMorcha block a local train in Thane pic.twitter.com/cotagpKpzp
— ANI (@ANI) July 25, 2018
കായ്ഗാവിൽ ആത്മഹത്യ ചെയ്ത യുവാവിെൻറ സംസ്കാര ചടങ്ങിന് എത്തിയ ഒൗറംഗാബാദ് എം.പി ശിവസേനയിലെ ചന്ദ്രകാന്ത് ഖൈറെ, കോൺഗ്രസ് എം.എൽ.സി സുഭാഷ് സമ്പദ് എന്നിവരെ മറാത്തകൾ മർദിക്കുകയുമുണ്ടായി. ഇവരെ പൊലിസ് പിന്നീട് രക്ഷപ്പെടുത്തുകയായിരുന്നു. ഉസ്മാനാബാദ് പൊലിസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ശ്യാം കട്ഗവങ്കറാണ് കല്ലേറിൽ പരിക്കേറ്റ് മരിച്ചത്. അഗ്നിശമന സേനയുടെയും പൊലിസിെൻറയും വാഹനങ്ങളും ട്രക്കും സമരക്കാർ അഗ്നിക്ക് ഇരയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
