Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൻസുഖ് ഹിരേനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
മൻസുഖ് ഹിരേനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ
cancel

മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ സ്കോർപിയോ കാറിന്‍റെ ഉടമ മൻസുഖ് ഹിരേനെ കൊലപ്പെടുത്തിയ കേസിൽ പോലീസുകാരൻ ഉൾപ്പെടെ രണ്ടുപേരെ എ.ടി.എസ് അറസ്റ്റ് ചെയ്തു. മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു. നിലവിൽ സസ്പെൻഷനിലുള്ള കോൺസ്റ്റബിൾ വിനായക് ഷിൺഡെയാണ് അറസ്റ്റിലായ പൊലീസുകാരൻ.

വാതുവെപ്പ് റാക്കറ്റിലെ കണ്ണിയാണ് അറസ്റ്റിലായ മറ്റൊരാൾ. കൊലപാതക കേസ് കേന്ദ്രസർക്കാർ എൻ.ഐ.എക്ക് കൈമാറിയതിനു പിന്നാലെയാണ് അറസ്റ്റ്. അന്വേഷണം എൻ.ഐ.എക്ക് കൈമാറിയതായി മഹാരാഷ്ട്ര സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് എ.ടി.എസ് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരെ ഇന്ന് കോടതിയിൽ ഹാജറാക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Maharashtra ATS arrests two in Mansukh Hiran death case
Next Story