Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യം...

രാജ്യം ബി.ജെ.പിക്കെതിരെ ഒന്നിക്കണമെന്ന്​ ശിവസേന; 'മഹാരാഷ്ട്രയെ മാതൃകയാക്കൂ'

text_fields
bookmark_border
രാജ്യം ബി.ജെ.പിക്കെതിരെ ഒന്നിക്കണമെന്ന്​ ശിവസേന; മഹാരാഷ്ട്രയെ മാതൃകയാക്കൂ
cancel

മുംബൈ: ബി.ജെ.പിക്കെതിരെ രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ 'മഹാരാഷ്ട്ര മാതൃക'യിൽ ഒന്നിക്കണമെന്ന്​ ശിവസേന നേതാവ്​ സഞ്​ജയ്​ റാവത്ത്​. ''മഹാരാഷ്ട്രയിൽ പ്രത്യയശാസ്ത്രപരമായി മൂന്ന് വ്യത്യസ്ത ധ്രുവങ്ങളിലുള്ള പാർട്ടികൾ ചേർന്നാണ്​ മഹാ വികാസ് അഘാഡി (എം.വി.എ) സർക്കാർ രൂപവത്​കരിച്ചത്​. കഴിഞ്ഞ ഒന്നര വർഷമായി ഭരണത്തിലുള്ള ഈ സർക്കാർ, രാജ്യത്തെ ബി.ജെ.പിയെ എതിർക്കുന്ന പാർട്ടികൾക്ക് പുതുവഴി തുറന്നുതന്നു' -അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഈ പരീക്ഷണം യു.പി.എയുടെ നേതൃത്വത്തിൽ ദേശീയ തലത്തിൽ അനുകരിക്കണം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാജ്യത്തെ 27 പ്രതിപക്ഷ നേതാക്കൾക്ക് അയച്ച കത്ത്​ ഇതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നതായും സഞ്​ജയ്​ പറഞ്ഞു.

എല്ലാ പ്രതിപക്ഷ പാർട്ടികളും ഒത്തുചേർന്ന് പുതിയ രാഷ്ട്രീയ സഖ്യം ആവിഷ്‌കരിക്കണം. 1975ന്​ ശേഷം ജയപ്രകാശ് നാരായണൻ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരുമിപ്പിച്ചു. നിർഭാഗ്യവശാൽ, ഇന്ന് അത്തരമൊരു നേതാവ് ഇല്ല -അദ്ദേഹം പറഞ്ഞു.

ആർക്കും തനിച്ച്​ ഭൂരിപക്ഷമില്ലാതിരുന്ന 2019ലെ മഹാരാഷ്​ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ശിവസേനയും എൻ.സി.പിയും കോൺഗ്രസും ചേർന്നാണ്​ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തിയത്​. മഹാ വികാസ് അഘാഡി (എം.വി.എ) എന്ന വിശാല സഖ്യം​ ശിവസേന നേതാവ്​ ഉദ്ധവ്​ താക്കറെയെ മുഖ്യമന്ത്രിയാക്കിയാണ്​ സർക്കാർ രൂപവത്​കരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shiv SenaUPASanjay RautMVAMaha Vikas Aghadi
News Summary - Maharashtra Alliance Has Shown New Path To Anti-BJP Parties: Sena Leader
Next Story