Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്ട്ര:...

മഹാരാഷ്ട്ര: വിശ്വാസവോട്ടെടുപ്പിൽ വിധി നാളെ

text_fields
bookmark_border
മഹാരാഷ്ട്ര: വിശ്വാസവോട്ടെടുപ്പിൽ വിധി നാളെ
cancel

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ പാതിരാ അട്ടിമറിയിലൂടെ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റതിനെതിരെ എൻ.സി.പ ി-കോൺഗ്രസ്-ശിവസേന കക്ഷികൾ നൽകിയ ഹരജിയിൽ ഉത്തരവിടുന്നത് സുപ്രീംകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. വിശ്വാസവോട്ടെ ടുപ്പ് നടത്തുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച രാവിലെ 10.30ന് കോടതി ഉത്തരവിറക്കും. തിങ്കളാഴ്ചത്തെ വാദത്തിൽ ഉടൻ വിശ്വാ സവോട്ടെടുപ്പ് നടത്തണമെന്ന് എൻ.സി.പിക്കും ശിവസേനക്കും വേണ്ടി ഹാജരായ കപിൽ സിബലും മനു അഭിഷേക് സിങ് വിയും ആവശ്യപ് പെട്ടു. എന്നാൽ, രണ്ടാഴ്ചത്തെ സമയം അനുവദിക്കണമെന്നും ഗവർണറുടെ നടപടിയിൽ കോടതി ഇടപെടരുതെന്നുമായിരുന്നു മു​ഖ്യ​ മ​ന്ത്രി ദേ​േ​വ​ന്ദ്ര ഫ​ഡ്​​നാ​വി​സിന് വേണ്ടി ഹാജരായ മുകുൾ രോഹതഗി വാദിച്ചത്. ജസ്റ്റിസുമാരായ എന്‍.വി. രമണ, അശോ ക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്.

LIVE...

 • കേസിൽ വാദം പൂ ർത്തിയായി; ഉത്തരവ് നാളെ രാവിലെ 10.30ന്
 • സർക്കാറിന് ഭൂരിപക്ഷം തെളിയിക്കാൻ 14 ദിവസത്തെ സമയം ചോദി ച്ച് മുകുൾ രോഹ്തഗി
 • സ്പീക്കറെ നിയമിക്കാനുള്ള അവകാശം സഭയ്ക്കാണ്
 • ഗവർണറുടെ തീരുമാനം തെറ്റാണെങ്കിൽ മാത്രമേ കോടതിക്ക് ഇടപെടാൻ അവകാശമുള്ളൂ. ഗവർണർ ശരിയാണെന്നാണ് ഇവിടെ തെളിഞ്ഞത്. അതിനാൽ കോ ടതി ഇടപെടരുത് -രോഹതഗി
 • സഭാധ്യക്ഷൻ എടുക്കുന്ന തീരുമാനങ്ങളിൽ ഇടപെടാൻ കോടതിക്ക് ഭരണഘടനാപരമാ യി അവകാശമില്ലെന്ന് രോഹതഗി
 • ദേവേന്ദ്ര ഫട്നാവിസിനായി ഹാജരായ മുകുൾ രോഹതഗി വീണ്ടും വാദം തുടങ്ങി

 • ഇന്നോ നാളെയോ വിശ്വാസ വോട്ടെടുപ്പ് നടത്തണം -സിങ് വി. അജിത് പവാർ നൽകിയ കത്ത് ബി.ജെ.പിക്ക് പിന്തുണ നൽകിയുള്ളതല്ല
 • എന്തെങ്കിലും മറച്ചുവെക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ തട്ടിപ്പ് കൂടുതൽ െവളിപ്പെടും. ഒരു കത്ത് കാണിച്ചതിനാലാണ് ഗവർണർ വിവേകപൂർവ്വം പ്രവർത്തിച്ചതെന്നതാണ് മറ്റൊരു വാദം. കോടതിക്ക് മുമ്പിലുള്ള ഈ കേസ് വിചിത്രമാണ്. വിശ്വാസ വോട്ടെടുപ്പ് ആവശ്യമാണെന്ന് ഇരുപക്ഷവും സമ്മതിക്കുന്നുണ്ടെങ്കിലും വിശ്വാസ വോട്ടെടുപ്പ് ഇപ്പോൾ ആവശ്യമില്ലെന്ന് അവർ പറയുന്നു. ഇത് ജനാധിപത്യത്തെ വഞ്ചിക്കുകയാണ്- മനു അഭിഷേക് സിങ് വി
 • ത്രികക്ഷി സഖ്യത്തിന്‍റെ സത്യവാങ്മൂലം പിൻവലിച്ച് മനു അഭിഷേക് സിങ് വി; പിന്തുണ കോടതിയുടെ ശ്രദ്ധയിൽ പെടുത്തുക മാത്രമാണ് ചെയ്തത്
 • 154 എം.എൽ.എമാർ ഒപ്പിട്ട സത്യവാങ്മൂലം അഭിഷേക് സിങ് വി കോടതിയിൽ നൽകി
 • നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കാനായി എം.എൽ.എമാർ ഒപ്പിട്ടു നൽകിയ സമ്മതപത്രമാണ് അജിത് പവാർ ഹാജരാക്കിയതെന്ന് അഭിഷേക് സിങ് വി
 • മനു അഭിഷേക് സിങ് വി വാദം തുടങ്ങി

 • നവംബർ 22 ന് വൈകുന്നേരം ഏഴിന് പത്രസമ്മേളനത്തിലാണ് സഖ്യം പ്രഖ്യാപിച്ചത്. നവംബർ 23ന് രാവിലെ ഞങ്ങൾ സർക്കാറുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കുമായിരുന്നു. എന്തുകൊണ്ടാണ് രാഷ്ട്രപതിയുടെ ഭരണം ഒറ്റരാത്രികൊണ്ട് റദ്ദാക്കിയത്? 20 ദിവസം കാത്തിരുന്ന ഗവർണർക്ക് 24 മണിക്കൂർ കാത്തിരിക്കാനായില്ലേ? -കപിൽ സിബൽ
 • വിശ്വാസ വോട്ടെടുപ്പ് കാമറക്ക് മുന്നിൽ വേണമെന്ന് കപിൽ സിബൽ
 • കപിൽ സിബൽ വാദം തുടങ്ങി; പ്രൊ ടെം സ്പീക്കറെ നിയമിച്ച് വിശ്വാസ വോട്ടെടുപ്പ് 24 മണിക്കൂറിനകം നടത്തണം
 • കുടുംബത്തിൽ ചില പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കാം -അജിത് പവാർ
 • താനാണ് നിയമസഭാ കക്ഷി നേതാവെന്ന് അജിത് പവാർ
 • പിന്തുണക്കത്ത് നിയമപരമായും ഭരണഘടനാപരമായും ഉള്ളതാണെന്ന് അജിത് പവാറിനായി ഹാജരായ മനീന്ദർ സിങ്
 • സ്പീക്കറുടെ വിവേചനാധികാരത്തിലാണ് വിശ്വാസവോട്ടെടുപ്പ് നടക്കേണ്ടതെന്ന് പറഞ്ഞ മുകുൾ രോഹത്ഗി ഗവർണർ ഭരണഘടനയനുസരിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.

 • ഭരണഘടനാപരമായി വിലക്കുള്ളതിനാൽ സഭയുടെ നടപടികളിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. അന്തിമ തീരുമാനം ഗവർണറുടേത്
 • ഗവർണറുടെ അധികാരത്തിൽ ഇടപെടുന്നത് പ്രത്യാഘാതം ഉണ്ടാക്കുമെന്ന് തുഷാർ മേത്ത
 • മതിയായ ഭൂരിപക്ഷം ഉണ്ടായതിനാലാണ് സർക്കാർ രൂപവത്കരണത്തിന് ഗവർണർ ക്ഷണിച്ചതെന്ന് തെളിഞ്ഞതായി മുകുൾ രോഹതഗി. ഗവർണറുടെ നടപടി ശരിയാണെന്നും വാദം
 • വിശ്വാസ വോട്ടെടുപ്പ് നടത്തിയേപറ്റൂവെന്ന് മുകുൾ രോഹതഗി. എന്നാൽ, സമയപരിധി കോടതിക്ക് നിശ്ചയിക്കാൻ കഴിയില്ല
 • വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച വിഷയം മാത്രമാണ് മുന്നിലുള്ളതെന്ന് കോടതി
 • സർക്കാറുണ്ടാക്കാൻ ഗവർണർ ക്ഷണിച്ച നടപടിയിൽ ഇടപെടുന്നില്ലെന്ന് കോടതി
 • പവാർ കുടുംബത്തിലെ തർക്കം മാത്രമാണ് നിലവിലെ പ്രശ്നമെന്ന് ചൂണ്ടിക്കാട്ടി മുകുൾ രോഹതഗി
 • ബി.ജെ.പി എം.എൽ.എമാർക്കും സ്വതന്ത്ര എം.എൽ.എമാർക്കും വേണ്ടിയാണ് മുകുൾ രോഹതഗി വാദിക്കുന്നത്
 • മുകുൾ രോഹതഗി വാദം തുടങ്ങി

 • കോടതി ആവശ്യപ്പെട്ട രേഖകൾ തുഷാർ മേത്ത ഹാജരാക്കി
 • 170 എം.എൽ.എമാരുടെ പിന്തുണ സർക്കാറിന് ഉണ്ടെന്ന് തുഷാർ മേത്ത
 • കേന്ദ്രത്തിൻെറ സോളിസിറ്റർ ജനറൽ എന്നതിന് പുറമേ ഗവർണറുടെ സെക്രട്ടറിയുടെ അഭിഭാഷകനാണ് താനെന്നും മേത്ത
 • കേസിൽ കക്ഷി ചേരാൻ ഹിന്ദുമഹാസഭ നൽകിയ അപേക്ഷ കോടതി തള്ളി
 • 54 എം.എൽ.എമാരുടെ പിന്തുണ പ്രഖ്യാപിച്ചുള്ള അജിത് പവാറിന്‍റെ കത്ത് വായിക്കുന്നു
 • ഗവർണറുടെ തീരുമാനത്തിന്‍റെ പകർപ്പ് കൈയിലുണ്ടെന്ന് തുഷാർ മേത്ത
 • കേന്ദ്ര സർക്കാറിന് വേണ്ടിയാണ് തുഷാർ മേത്ത ഹാജരായത്
 • തുഷാർ മേത്ത വാദം ആരംഭിച്ചു
 • സഖ്യനേതാക്കളുടെ ഹരജി പരിഗണിക്കുന്നു

ഫ​ഡ്​​നാ​വി​സി​നെ സ​ർ​ക്കാ​റു​ണ്ടാ​ക്കാ​ൻ ക്ഷ​ണി​ച്ച ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മെ​ന്ന്​ പ്ര​ഖ്യാ​പി​ക്കു​ക, ത​ങ്ങ​ളു​ടെ സ​ഖ്യ​ത്തെ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന്​ ക്ഷ​ണി​ക്കാ​ൻ​ ഗ​വ​ർ​ണ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കു​ക എ​ന്നി​വ​യാ​യി​രു​ന്നു ശി​വ​സേ​ന-​എ​ൻ.​സി.​പി-​കോ​ൺ​ഗ്ര​സ്​ സം​യു​ക്​​ത ഹ​ര​ജി​യി​ലെ ആ​വ​ശ്യ​ങ്ങ​ൾ.

അവധി ദിനമായ ഞായറാഴ്ചയാണ് കോടതി ഹരജി പരിഗണിച്ചത്. ഞായറാഴ്ച വാദം കേട്ട കോടതി സർക്കാർ രൂപവത്കരിക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഗവർണർക്ക് നൽകിയ കത്തുകൾ തിങ്കളാഴ്ച ഹാജരാക്കാൻ നിർദേശിക്കുകയായിരുന്നു. തിങ്കളാഴ്ച വീണ്ടും വാദം കേട്ട ശേഷമാണ് വിധിപറയാനായി ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.

Show Full Article
TAGS:Maharashtra politics Maharashtra Govt Formation supreme court india news 
News Summary - maharashtra; all eyes on supreme court
Next Story