Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്ട്രയിൽ ഒരു...

മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ ഒമ്പതംഗങ്ങൾ മരിച്ച നിലയിൽ

text_fields
bookmark_border
9 of a single family found dead
cancel
Listen to this Article

കോലാപൂർ: മഹാരാഷ്ട്രയിൽ സംഗ്ലി ജില്ലയിൽ ഒരു കുടുംബത്തിലെ ഒമ്പതംഗങ്ങൾ മരിച്ച നിലയിൽ. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

സംഗ്ലിയിൽ ഹൈസൽ എന്ന് സ്ഥലത്താണ് സംഭവം നടന്നത്. മണിക്, പോപ്പത് എന്നീ സഹോദരന്മാരുടെ കുടുംബമാണ് മരിച്ചത്. ഇവർ അടുത്തടുത്ത വീടുകളിലായാണ് താമസിച്ചിരുന്നത്.

അന്വേഷണങ്ങൾ നടക്കുകയാണെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും സംഗ്ലി പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഇവർ കീടനാശിനി കഴിച്ചതായി സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂത്ത സഹോദരനായ മണിക്ക് വെറ്റിനറി ഡോക്ടർ ആയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtradeathSangli
News Summary - Maharashtra: 9 members of family found dead in Sangli district; cops suspect suicide
Next Story