മണ്ണിടിച്ചിൽ: നാഗ്പുർ-മുംബൈ തുരന്തൊ എക്സ്പ്രസ് പാളംതെറ്റി
text_fieldsനാഗ്പുർ^മുംബൈ തുരന്തൊ എക്സ്പ്രസ് പാളംതെറ്റി
മുംബൈ: നാഗ്പുരിൽനിന്ന് മുംബൈയിലേക്ക് വരുകയായിരുന്ന നാഗ്പുർ^മുംബൈ തുരന്തൊ എക്സ്പ്രസ് പാളം തെറ്റി. ചൊവ്വാഴ്ച പുലർച്ചെ 6.30 ന് ആസൻഗാവ്-വാസിന്ത് റെയിൽവേ സ്േറ്റഷനുകൾക്കിടയിലാണ് അപകടം. എൻജിനും ഒമ്പതു കോച്ചുകളും പാളംതെറ്റി. കനത്ത മഴയെ തുടർന്ന് പരിസരത്ത് മണ്ണിടിച്ചിലുണ്ടായതാണ് അപകട കാരണമെന്ന് സെൻട്രൽ റെയിൽവേ അറിയിച്ചു. വെള്ളച്ചാട്ടമുള്ള പ്രദേശത്തായിരുന്നു മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ പാളം ഇളകിപ്പോയി.


അപകടത്തെ തുടർന്ന് ആസൻഗാവ് വഴി നാഗ്പുർ, കൊലാപുർ, നാസിക്, ഡൽഹി ഭാഗങ്ങളിലേക്കുള്ള ട്രെയിനുകളിൽ ചിലത് വഴിതിരിച്ചുവിടുകയും ഗോദാവരി എക്സ്പ്രസ് അടക്കം ചിലത് റദ്ദാക്കുകയും ചെയ്തു. തിങ്കളാഴ്ച എറണാകുളത്തുനിന്ന് ഡൽഹി നിസാമുദ്ദീനിലേക്ക് പുറപ്പെട്ട മംഗള എക്സ്പ്രസ് കല്യാണിൽനിന്ന് ബുസാവലിലേക്ക് വഴിതിരിച്ചുവിട്ടു. നിസാമുദ്ദീനിൽനിന്ന് തിങ്കളാഴ്ച പുറപ്പെട്ട മംഗള നാസികിൽനിന്ന് വഴിതിരിച്ച് വിട്ടു. 15 ദിവസത്തിനിടെ രാജ്യത്തുണ്ടായ നാലാമത്തെ റെയിൽവേ അപകടമാണിത്. 23 പേരുടെ ജീവനപഹരിച്ച കലിംഗ-ഉത്കൽ എക്സ്പ്രസ്, 70 ഒാളം പേർക്ക് പരിക്കേറ്റ കെയ്ഫിയത് എക്സ്പ്രസ്, മുംബൈ സബർബൻ ട്രെയിൻ തുടങ്ങിയവയായിരുന്നു മറ്റ് അപകടങ്ങൾ.
#WATCH: Five coaches & engine of Nagpur Mumbai Duronto Express derailed near Titwala in Maharashtra. pic.twitter.com/9u0adLF1rG
— ANI (@ANI) August 29, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
