ലക്നോ: മുഗള്‍ ചക്രവര്‍ത്തി അക്ബറല്ല മഹാറാണ പ്രതാപാണ് മഹാനായ ചക്രവര്‍ത്തിയെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റാണാ പ്രതാപിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ആർ.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
തന്നെ ചക്രവര്‍ത്തിയായി അംഗീകരിക്കണമെന്ന് അക്ബര്‍ മഹാറാണ പ്രതാപിനോട് ആവശ്യപ്പെട്ടിരുന്നു. റാണാ പ്രതാപ് അതിന് ഒരുക്കമായിരുന്നില്ല. തുർക്കികളെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന നിലപാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സൗഹൃദത്തിന്‍റെ മറവിൽ അവർ ആത്മാഭിമാനത്തിന് മുറിവേൽപ്പിക്കും. ഒരു വിദേശിയെ ചക്രവർത്തിയായി അംഗീകരിക്കാൻ ബുദ്ധിമുട്ടാണെന്ന് റാണാ പ്രതാപ് പറഞ്ഞുവെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ സ്വന്തം കോട്ടകള്‍ തിരിച്ചുപിടിച്ചതിലൂടെ മഹാനാണെന്ന് തെളിയിച്ച വ്യക്തിയാണ് മഹാറാണ പ്രതാപെന്നും യോഗി പറഞ്ഞു.
ഉത്തർപ്രദേശിലെ അലഹാബാദിനെ പ്രയാഗ് എന്ന് പുനർ നാമകരണം ചെയ്യാൻ യോഗി സർക്കാർ ഉദ്ദേശിക്കുന്നതായും റിപ്പോർട്ടുണ്ട്. ഈ തീരുമാനത്തിന് കാബിനറ്റ് ഉടൻ തന്നെ അനുമതി നൽകുമെന്നാണ് വിവരം.