പ്രതിപക്ഷത്തിന് ദേശീയ സുരക്ഷ പ്രശ്നമല്ലെന്ന് മോദി
text_fieldsപാട്ന: ദേശീയ സുരക്ഷയെ പ്രചാരണായുധമാക്കുന്നുവെന്ന പ്രതിപക്ഷത്തിൻെറ ആരോപണത്തെ രൂക്ഷമായി വിമർശിച്ച് പ്രധാ നമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിൻെറ ദുഷിച്ച സംഖ്യത്തിന് േദശീയ സുരക്ഷ പ്രശ്നമായിരിക്കില്ല. എന്നാൽ ഇ ത് പുതിയ ഇന്ത്യയാണ്. തീവ്രവാദികളെയും തീവ്രവാദത്തെ സഹായിക്കുന്നവരെയും വീടുവരെ പിന്തുടർന്ന് ഇല്ലാതാക്കും - മോദി പറഞ്ഞു. ബിഹാറിെല ദർബൻഗയിൽ തെരഞ്ഞെുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവങ്ങളുടെ ക്ഷേമത്തിനായി തീവ്രവാദം ഇല്ലാതാകണം. തീവ്രവാദം തുടച്ചു നീക്കാനായാൽ സുരക്ഷക്ക് വേണ്ടി ചെലവഴിക്കുന്ന തുക ജനങ്ങളുെട ക്ഷേമത്തിന് ഉപയോഗിക്കാനാവും. ശ്രീലങ്കയിൽ തീവ്രവാദ ആക്രമണത്തിൽ 350 ലേറെ പേർ കൊല്ലപ്പെട്ടിരിക്കുന്നു. നമ്മുെട അയൽ രാജ്യത്ത് തീവ്രവാദികൾ പ്രവർത്തിക്കുന്നു. ഇതൊന്നും പ്രതിപക്ഷത്തിന് വിഷയങ്ങളല്ലേ?- മോദി ചോദിച്ചു
ഭാരത് മാതാ കി ജയ്, വന്ദേമാതരം എന്നീ മുദ്രാവാക്യങ്ങൾ ചിലർക്ക് പ്രശ്നമയി തോന്നുന്നു. അവർക്ക് തെരഞ്ഞെടുപ്പിൽ കെട്ടിെവച്ച പണം നഷ്ടപ്പെടാതിരിക്കുമോ? എന്നും മോദി ചോദിച്ചു.
വെള്ളിയാഴ്ചയാണ് മോദി വാരണാസി ലോക്സഭാ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. രാവിലെ 11.30 ന് എൻ.ഡി.എയിലെ മുതിർന്ന നേതാക്കൾക്കൊപ്പമായിരിക്കും പത്രികാ സമർപ്പണം. ജെ.ഡി.യു അധ്യക്ഷൻ നിതീഷ് കുമാർ, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ, ശിരോമണി അകാലിദൾ അധ്യക്ഷൻ പ്രകാശ് സിങ് ബാദൽ, ലോക് ജനശക്തി പാർട്ടി നേതാവ് രാം വിലാസ് പാസ്വാൻ എന്നിവർ പത്രികാ സമർപ്പണത്തിന് മോദിയെ അനുഗമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
