മഹാകുംഭ മേളയിലെ തിരക്കിൽപ്പെട്ടുള്ള മരണം; ജുഡീഷ്യൽ അന്വേഷണ സംഘം പ്രയാഗ്‌രാജിൽ
text_fieldsഭോപ്പാൽ: മഹാ കുംഭ മേളയുടെ തിക്കിലും തിരക്കിലുമുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ യു.പി സർക്കാർ നിയോഗിച്ച മൂന്നംഗ ജുഡീഷ്യൽ കമീഷൻ വെള്ളിയാഴ്ച പ്രയാഗ്രാജിൽ എത്തിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
അലഹബാദ് ഹൈകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി ഹർഷ് കുമാർ അധ്യക്ഷനായ സമിതിയിൽ മുൻ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് വി.കെ ഗുപ്ത, വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡി.കെ.സിങ് എന്നിവരും ഉൾപ്പെടുന്നു. കമീഷൻ ഇവിടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. സംഭവസ്ഥലം പിന്നീട് സന്ദർശിക്കും -ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
മൗനി അമാവാസി ദിനത്തിൽ പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 ഭക്തർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് സമിതി രൂപീകരിച്ചത്. കമീഷൻ അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസമുണ്ടെങ്കിലും അത് വേഗത്തിലാക്കാൻ ശ്രമിക്കുമെന്ന് സമിതി തലവൻ ഹർഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

