Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷക രോഷം തടയാൻ...

കർഷക രോഷം തടയാൻ രാമക്ഷേത്രം– യോഗേന്ദ്ര യാദവ്​

text_fields
bookmark_border
കർഷക രോഷം തടയാൻ രാമക്ഷേത്രം– യോഗേന്ദ്ര യാദവ്​
cancel

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക സ​മ​ര​ത്തോ​ടെ രാ​ജ്യ​ത്തെ ക​ർ​ഷ​ക​രു​ടെ പ്ര​ശ്​​ന​ങ്ങ​ൾ അ​ടു​ത്ത പൊ​തു​തെ​ര​ഞ്ഞെ ​ടു​പ്പി​ലെ പ്ര​ധാ​ന അ​ജ​ണ്ട​യാ​കു​ന്ന​ത്​ ത​ട​യു​ന്ന​തി​നാ​ണ്​ രാ​മ​ക്ഷേ​ത്ര​വു​മാ​യി ഡ​ൽ​ഹി രാം​ലീ​ല മ ൈ​താ​നി​യി​ൽ റാ​ലി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന്​ സ്വ​രാ​ജ്​ അ​ഭി​യാ​ൻ നേ​താ​വ്​ ​യോ​ഗേ​ന്ദ്ര യാ​ദ​വ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തി​​​െൻറ യ​ഥാ​ർ​ഥ പ്ര​ശ്​​ന​ങ്ങ​ളി​ൽ​നി​ന്ന്​ ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നു​ള്ള ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യ പ്ര​ചാ​ര​ണ​ത്തി​ന്​ സ്വ​രാ​ജ്​ അ​ഭി​യാ​ൻ തു​ട​ക്ക​മി​ടു​ന്നു​വെ​ന്നും യാ​ദ​വ്​ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സി​റ്റി​സ​ൺ​സ് ആ​ക്ഷ​ൻ ഫോ​ർ നേ​ഷ​ൻ 2019 (ഐ ​കാ​ൻ 19) എ​ന്ന പേ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​ക​യാ​ണ്​ സ്വ​രാ​ജ്​ അ​ഭി​യാ​ൻ എ​ന്ന്​ യാ​ദ​വ്​ തു​ട​ർ​ന്നു. ക​ർ​ഷ​ക സ​മ​രം രാ​ജ്യം ക​ണ്ടു. സ​ക്രി​യ​മാ​യ അ​ജ​ണ്ട ക​ർ​ഷ​ക​ർ സെ​റ്റ് ചെ​യ്തു. അ​വ​ർ സ​ർ​ക്കാ​റി​നോ​ട്​ ചോ​ദി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​ര​മാ​ണ്​ രാം​ലീ​ല​യി​ൽ ക​ണ്ട​ത്. ക​ഴി​ഞ്ഞ നാ​ല​ര വ​ർ​ഷ​ത്തി​നി​ട​യി​ൽ ആ​ദ്യ​മാ​യാ​ണ്​ ക​ർ​ഷ​ക​രും യു​വാ​ക്ക​ളും സ​ർ​ക്കാ​റി​നെ​തി​രെ സ​മ​ര​രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. ആ ​ശ​ബ്​​ദം അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​നാ​ണ്​ ‘ക്ഷേ​ത്രം അ​വി​ടെ ത​െ​ന്ന​യു​ണ്ടാ​ക്കും’ എ​ന്ന്​ പ​റ​ഞ്ഞ്​ രം​ഗ​ത്തു​വ​ന്ന​ത്- അദ്ദേഹം പറഞ്ഞു. . രാ​ഷ്​​ട്രീ​യ വ​ക്താ​വ് അ​നു​പം, വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ പ്ര​ഫ അ​ജി​ത് ഝാ ​എ​ന്നി​വ​രും സം​സാ​രി​ച്ചു.

Show Full Article
TAGS:Yogendra Yadav bjp farm crisis demonetisation india news 
News Summary - A mahagathbandhan is not an answer to the BJP’
Next Story