മഹാരാഷ്ട്രയിൽ പരസ്യമായി എൻജിനീയറുടെ മുഖത്തടിച്ച് എം.എൽ.എ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ എൻജിനീയറെ പരസ്യമായി തല്ലി എം.എൽ.എ. ഗീത ജെയിൻ എൻജീനിയറെ തല്ലുന്നതിന്റെ വിഡിയോയും പുറത്ത് വന്നിട്ടുണ്ട്. മുൻസിപ്പൽ കോർപറേഷൻ വീട് പൊളിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് കാരണമെന്നാണ് സൂചന.
ജീവനക്കാരനെ തല്ലിയതിൽ കുറ്റബോധമില്ല. വീട് നഷ്ടമായതിനെ തുടർന്ന് ആളുകൾക്ക് തെരുവിൽ നിൽക്കേണ്ട സാഹചര്യമുണ്ടായപ്പോഴാണ് വൈകാരികമായി പ്രതികരിച്ചത്. സ്വാഭാവികമായി ഉണ്ടാവുന്ന പ്രതികരണമാണ് തന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് അവർ പറഞ്ഞു.
അനധികൃതമായി നിർമാണം നടത്തിയ ഭാഗം പൊളിച്ച് നീക്കാമെന്ന് ഉടമകൾ അറിയിച്ചിട്ടും അതിന് മുതിരാതെ വീടിന്റെ ഒരു ഭാഗം പൊളിക്കുകയായിരുന്നു എൻജിനീയർമാർ ചെയ്തതെന്ന് എം.എൽ.എ പറഞ്ഞു. മൺസൂൺ സീസണിൽ അനധികൃതമാണെങ്കിൽ പോലും വീടുകൾ പൊളിക്കരുതെന്നാണ് സർക്കാർ നയമെന്നും അവർ പറഞ്ഞു. വീട് പൊളിക്കരുതെന്ന് താൻ നിർദേശം നൽകിയിരുന്നു. എന്നാൽ, ഇത് പരിഗണിക്കാതെയാണ് അവരിൽ നിന്നും നടപടിയുണ്ടായതെന്നും ജെയിൻ. 2019ൽ സ്വതന്ത്ര്യ സ്ഥാനാർഥിയായാണ് ജെയിൻ വിജയിച്ചത്. തുടർന്ന് അവർ ശിവസേന ക്യാമ്പിലെത്തി. നിലവിൽ എം.എൽ.എ ബി.ജെ.പിയുടെ ഒപ്പമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

