Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Onion
cancel
Homechevron_rightNewschevron_rightIndiachevron_rightകർഷക ദുരിതം തീരാതെ;...

കർഷക ദുരിതം തീരാതെ; വിറ്റത്​ 1123 കിലോ സവാള, കിട്ടിയത്​ വെറും 13 രൂപയും

text_fields
bookmark_border

മുംബൈ: രാജ്യത്ത്​ പഴം, പച്ചക്കറി ഉൾപ്പെടെ അവശ്യസാധനങ്ങൾക്ക്​​ വില കുത്തനെ ഉയരു​േമ്പാഴും കർഷകർക്ക്​ ലഭിക്കുന്നത്​ വളരെ തുച്ഛമായ തുക. മഹാരാഷ്​ട്രയിലെ സോലാപൂരിൽ 1123 കിലോ സവാള വിറ്റ കർഷകന്​ ലഭിച്ചത്​ വെറും 13 രൂപ മാത്രമാണ്​. സംഭവം കർഷക നേതാക്കൾക്കിടയിൽ പ്രതിഷേധത്തിന്​ കാരണമായി. ഇൗ സാഹചര്യം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു കർഷകര​ുടെ അഭിപ്രായം.

കർഷകനായ ബാപ്പു കവാഡെക്കാണ്​ ഭീമൻ നഷ്​ടം നേരിട്ടത്​. 1123കിലോ സവാളക്ക്​ മാർക്കറ്റിൽനിന്ന്​ 1665.50 രൂപ ലഭിച്ചു. തൊഴിലാളികളുടെ കൂലി, ഗതാഗതചെലവ്​, കമീഷൻ തുടങ്ങിയവക്കായി ചിലവായതാക​ട്ടെ 1651.98 രൂപയും. വിൽപ്പനയിൽ കർഷകന്​ ലഭിച്ചത്​ 13 രൂപയും. മുടക്കുമുതൽ പോലും തനിക്ക്​​ തിരികെ ലഭിച്ചില്ലെന്ന്​ കർഷകൻ പറയുന്നു.

മുൻ ലോക്​സഭ എം.പിയും സ്വാഭിമാനി ഷേത്​കാരി സംഘടന ​േനതാവുമായ രാജു ഷെട്ടി കർഷകന്​ ലഭിച്ച സെയിൽസ്​ റിസീപ്​റ്റ്​ ട്വിറ്ററിൽ പങ്കുവെച്ചു. തുച്ഛമായ 13രൂപകൊണ്ട്​ ഈ കർഷകൻ എന്താണ്​ ചെയ്യേണ്ടതെന്ന്​ അദ്ദേഹം ചോദിച്ചു.

ഇത്​ സ്വീകാര്യമല്ല. കർഷകൻ തന്‍റെ കൃഷിയിടത്തിൽനിന്ന്​ 24 ചാക്ക്​ സവാള കമീഷൻ ഏജന്‍റിന്‍റെ കടയിലേക്ക്​ നൽകി. അതിൽനിന്ന്​ 13 രൂപ മാത്രമാണ്​ കർഷകന്​ ലഭിച്ചത്​. കൃഷിക്ക്​ ആവശ്യമായ മണ്ണ്​ തയാറാക്കൽ, വിത്ത്​, വളം, സംവരണം, വിളവെടുപ്പ്​, കൂലി എന്നിവ ഉൾപ്പെടുന്ന ഉൽപ്പാദന ചിലവ്​ ആര്​ തിരികെ നൽകും? സവാള വില കുതിച്ചുയർന്നിരുന്നെങ്കിൽ യുദ്ധകാലാടിസ്​ഥാനത്തിൽ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുമായിരുന്നു. വിലയിടിഞ്ഞ സാഹചര്യത്തിൽ കർഷകന്‍റെ ദുരിതം സർക്കാർ അവഗണിക്കുന്നു. കവാഡെക്ക്​ ലഭിച്ച തുകയിൽനിന്ന്​ 1512 രൂപ അപ്പോൾ തന്നെ ഗതാഗത ചെലവിന്​ നൽകാൻ കഴിഞ്ഞു. ഇല്ലെങ്കിൽ അതും അദ്ദേഹത്തിന്‍റെ പോക്കറ്റിൽനിന്നുതന്നെ ചെലവാകുമായിരുന്നു -രാജു ഷെട്ടി പറഞ്ഞു.

എന്നാൽ, ഗുണനിലവാരമില്ലാത്തതിനാലാണ്​​ വിളകൾക്ക്​ വില ലഭിക്കാത്തതെന്നാണ്​ കമീഷൻ ഏജന്‍റുമാരുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarmerOnionFarmers Protest
News Summary - Maha Farmer Who Earns Just Rs 13 After Selling Over 1.1 Ton Onion
Next Story