Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മധുരാന്തകവും ധാരാപുരവും പോളിങ് ബൂത്തിലേക്ക്; കടുത്ത മത്സരം, വിയർപ്പൊഴുക്കി മുഖ്യമന്ത്രി വിജയ്, ടിവികെക്ക് നിർണായകം

text_fields
bookmark_border
https://www.madhyamam.com/tags/joseph-vijay
cancel
camera_alt

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരാന്തകം, ധാരാപുരം നിയോജക മണ്ഡലങ്ങളിലേക്ക് ഒക്ടോബർ ആറിന് (ചൊവ്വാഴ്ച) നടക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ ഭരണകക്ഷിയായ ടി.വി.കെക്ക് (തമിഴക വെട്രി കഴകം) നിർണായകം. ഈ രണ്ട് സംവരണ മണ്ഡലങ്ങളിലും എന്തു വിലകൊടുത്തും വിജയിക്കാൻ വിയർപ്പൊഴുക്കുകയാണ് മുഖ്യമന്ത്രിയും ടി.വി.കെ അധ്യക്ഷനുമായ സി. ജോസഫ് വിജയ്. മണിക്കൂറുകൾ നീണ്ട റോഡ് ഷോകളിലും പ്രചാരണയോഗങ്ങളിലും സജീവമായിരുന്നു മുഖ്യമന്ത്രി.

എ.ഐ.എ.ഡി.എം.കെ ടിക്കറ്റിൽ എം.എൽ.എമാരായി തെരഞ്ഞെടുക്കപ്പെട്ടവർ വെറും 20 ദിവസത്തിനുള്ളിൽ രാജിവെച്ച് ടി.വി.കെയിൽ ചേർന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഒക്ടോബർ ഒമ്പതിനാണ് വോ​ട്ടെണ്ണൽ.

എം.എൽ.എമാർ രാജിവെച്ചതിനെ തുടർന്ന് തമിഴ്‌നാട്ടിൽ അഞ്ച് മണ്ഡലങ്ങൾ കൂടി ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും മധുരാന്തകത്തും ധാരാപുരത്തും മാത്രമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. വിരലിമല, കരൂർ, അംബാസമുദ്രം, പെരുന്തുറ മണ്ഡലങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നത്. പെരമ്പൂർ മണ്ഡലത്തിലും വിജയിച്ച വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ചിരുന്നു. ഇവിടെയും ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്.

സംസ്ഥാനത്ത് കേവല ഭൂരിപക്ഷമില്ലെങ്കിലും 107 സീറ്റോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ടി.വി.കെ കോൺഗ്രസ്, വിടുതലൈ ചിരുതൈഗൽ കക്ഷി (വി.സി.കെ), മുസ്‍ലിം ലീഗ് എന്നീ പാർട്ടികളുടെ പിന്തുണയിലാണ് ഭരിക്കുന്നത്. ഇടതു പാർട്ടികളായ സി.പി.ഐയും സി.പി.എമ്മും സർക്കാറിനെ പുറത്തുനിന്ന് പിന്തുണക്കുകയും ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 118 സീറ്റാണ്.

ഉപതെരഞ്ഞെടുപ്പിൽ ടി.വി.കെയും സ്റ്റാലിന്റെ ഡി.എം.കെയും തമ്മിലാണ് പ്രധാന പോരാട്ടം. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഡി.എം.കെയുടെ മിക്കവാറും സഖ്യകക്ഷികൾ വേർപിരിഞ്ഞ് ടി.വി.കെയുമായി കൈകോർത്തിരുന്നു. ഏതാനും ചെറിയ പാർട്ടികളും ഡി.എം.ഡി.കെ (ദേശീയ മുർപോക്കു ദ്രാവിഡ കഴകം) യുമാണ് നിലവിൽ ഡി.എം.കെയോടൊപ്പമുള്ളത്. എ.ഐ.എ.ഡി.എം.കെയും പ്രചാരണരംഗത്ത് ശക്തമാണ്.

അതേസമയം ഭരണത്തെ പുറമെനിന്ന് പിന്തുണക്കുന്ന സി.പി.എം മധുരാന്തകത്തും സി.പി.ഐ ധാരാപുരത്തും മത്സരിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story