Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈയിലേക്കുള്ള ട്രെയിനിൽ മദ്രസ വിദ്യാർഥികളെ ആക്രമിച്ചു; തടയാൻ ശ്രമിച്ച യുവാവിനും മർദനം

text_fields
bookmark_border
മുംബൈയിലേക്കുള്ള ട്രെയിനിൽ മദ്രസ വിദ്യാർഥികളെ ആക്രമിച്ചു; തടയാൻ ശ്രമിച്ച യുവാവിനും മർദനം
cancel

മുംബൈ: മുംബൈയിലേക്ക് പോകുന്ന ട്രെയിനി​ന്‍റെ ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന മദ്രസാ വിദ്യാർഥികളെ മദ്യപിച്ചെത്തിയ രണ്ട് അജ്ഞാതരായ അക്രമികൾ മർദിച്ചു. ഞായറാഴ്ചയാണ് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള വിദ്യാർഥികളെ പ്രകോപനമില്ലാതെ ആക്രമിച്ചത്. ഇതേ കോച്ചിൽ യാത്ര ചെയ്തിരുന്ന സുശീൽ എന്ന യുവാവ് ഇടപെട്ട് മർദനം തടയാൻ ശ്രമിച്ചെങ്കിലും അക്രമികൾ ഇയാൾക്കുനേരെയും തിരിഞ്ഞ് മർദനം തുടർന്നു.

ആക്രമണം ഒരു പ്രകോപനമില്ലാതെയായിരുന്നുവെന്നും ഇരകൾക്ക് കടുത്ത ആഘാതമേൽപിച്ചുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തി​ന്‍റെ വിഡിയോ വൈറലായതോടെ രോഷമുയർന്നതിനെ തുടർന്ന് അധികൃതർ സംഭവം അന്വേഷിക്കാൻ തുടങ്ങി. എന്നാൽ ഇതുവരെ അറസ്റ്റുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ട്രെയിനിൽ സഹയാത്രികരുടെ ആക്രമണത്തിന് ഇരയായ വയോധികനായ ഹാജി അഷ്‌റഫ് മുൻയാറി​ന്‍റെ അനുഭവത്തിന് സമാനമാണ് ഈ സംഭവം. അതി​ന്‍റെ പ്രചരിച്ച വിഡിയോയിൽ പ്രതികൾ വൃദ്ധനെ തല്ലുന്നതും ശകാരിക്കുന്നതും കാണാമായിരുന്നു. മുംബൈയിൽ പൊലീസ് പരീക്ഷ എഴുതാൻ പോകുന്നവരായിരുന്നു അക്രമികൾ എല്ലാവരും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Madrassa students assaulted on train to Mumbai, youth who intervened also attacked
Next Story