അസീമിെൻറ മയ്യിത്ത് മേവാത്തിൽ ഖബറടക്കി
text_fieldsന്യൂഡല്‍ഹി: കളിക്കിടയിലെ കശപിശയെ തുടർന്ന് ഒരുകൂട്ടം കുട്ടികൾ തല്ലിക്കൊന്ന എട്ടുവയസ്സുകാരൻ അസീമിെൻറ മൃതദേഹം പഠിച്ച മദ്റസയിൽ പൊതുദർശനത്തിന് വെക്കാനും മയ്യിത്ത് നമസ്ക്കരിക്കാനും അനുവദിക്കാതെ ഡൽഹി പൊലീസ് ജന്മദേശമായ ഹരിയാനയിലെ മേവാത്തിലേക്ക് കൊണ്ടുേപായി ഖബറടക്കി. ഡൽഹി മാളവിയ നഗർ ബീഗംപുരയിലെ മദ്റസയിലേക്ക് മയ്യിത്ത് കൊണ്ടുപോയാൽ പ്രദേശത്ത് ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് പറഞ്ഞാണ് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചത്.
അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. അസീമിെൻറ മദ്റസയിലെ അധ്യാപകരും മറ്റും മയ്യിത്ത് കൊണ്ടുപോകാനായി പോസ്റ്റ്മോർട്ടം നടക്കുന്ന ഡൽഹി ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലെ മോർച്ചറിയിലേക്ക് വന്നിരുന്നു. അസീം പഠിച്ച ബീഗംപുര്‍ ജാമിഅ ഫരീദിയയോട് ചേർന്നുള്ള പള്ളിയിൽ ജുമുഅക്കുശേഷം മയ്യിത്ത് നമസ്ക്കാരം നടക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതിനാൽ പലരും അവിടെ എത്തിയിരുന്നു.
അസീമിെൻറ പിതാവ് ഖലീലും കൂടെ ബീഗംപുർ മദ്റസയിൽ പഠിക്കുകയായിരുന്ന സഹോദരങ്ങളായ മുസ്തഖീമും മുസ്തഫയും അടക്കം മേവാത്തിൽനിന്ന് കുടുംബാംഗങ്ങളുമെത്തി. പോസ്റ്റ്മോർട്ടം കഴിയാറായപ്പോഴാണ് മദ്റസയിലേക്ക് മയ്യിത്ത് കൊണ്ടുപോകരുതെന്നും പോയാൽ കല്ലേറും ആക്രമണങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി അനുമതി നിഷേധിച്ചത്. തുടർന്ന് മയ്യിത്ത് മേവാത്തിലേക്ക് കൊണ്ടുപോയി.
പരാതിയിലും മൊഴിയിലും കൊല നടത്തിയവരുെട പേരുകൾ പരാമർശിച്ചിട്ടും പൊലീസ് എഫ്.െഎ.ആറിൽ അതുൾപ്പെടുത്തിയില്ല എന്ന് ബീഗംപുര്‍ ജാമിഅ ഫരീദിയ കെയർടേക്കറായ മുംതാസ് പറഞ്ഞു. മദ്റസയുടെ ഉടമസ്ഥതയിലുള്ള വഖഫ് സ്വത്തായ മൈതാനം പിടിച്ചടക്കാൻ തൊട്ടടുത്ത ക്ലസ്റ്ററിൽ താമസിക്കുന്നവർ നിരന്തരം പ്രശ്നങ്ങളുണ്ടാക്കാറുണ്ടെന്നും അവിടെനിന്ന് കുട്ടികളെ കുഴപ്പം ഉണ്ടാക്കാനായി അയക്കാറുണ്ടെന്നും മുംതാസ് പറഞ്ഞു. പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടും പരിഹാരമുണ്ടായിട്ടില്ല. ഏതാനും ദിവസം മുമ്പ് ഒരു മദ്റസ വിദ്യാർഥിയെ അടിച്ച് കൈയൊടിച്ചിരുന്നു. ആ പരാതിയിലും ഡൽഹി പൊലീസ് നടപടിയെടുത്തില്ല.
വ്യാഴാഴ്ച മദ്റസക്ക് അവധിയായതിനാല്‍ മദ്റസയുടെ തന്നെ സ്ഥലത്ത് കളിക്കാന്‍ പോയ അസീമിനെയാണ് വാൽമീകി സമുദായക്കാർ തിങ്ങിത്താസമിക്കുന്ന ക്ലസ്റ്റിലെ ഏതാനും കുട്ടികൾ അടിച്ചുകൊന്നത്. രാവിലെ ഒമ്പതര മണിയോടെയാണ് സംഭവം. ബീഗംപുർ മദ്റസയോട് ചേർന്ന മൈതാനത്ത് അവിടെ പഠിക്കുന്ന കുട്ടികൾ പതിവായി കളിക്കാറുണ്ട്.
കുട്ടികള്‍ക്കിടയിലുണ്ടായ കശപിശയെ തുടര്‍ന്ന് പുറത്തുനിന്ന് വന്ന മുതിര്‍ന്ന നാലഞ്ച് കുട്ടികള്‍ കല്ലേറ് നടത്തി. പിന്നീട്, പടക്കം പൊട്ടിച്ച് അസീമിനുനേരെ എറിഞ്ഞു. അതിനുശേഷം കൂട്ടംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അക്രമികളില്‍ ഒരാള്‍ വടിയെടുത്ത് അടിച്ചതോടെ അസീം ബോധരഹിതനായി നിലത്തുവീണു. ആക്രമണമറിഞ്ഞ് ഗ്രൗണ്ടിെലത്തിയപ്പോള് വീണുകിടന്ന അസീമിനെ ആശുപത്രിയിെലത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അസീമിനെ കൊലപ്പെടുത്തിയ കേസിൽ നാല് കുട്ടികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
