Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫാത്തിമയുടെ മരണം:...

ഫാത്തിമയുടെ മരണം: ആഭ്യന്തര അന്വേഷണമില്ലെന്ന്​ ഐ.ഐ.ടി; നിരാഹാര സമരവുമായി വിദ്യാർഥികൾ

text_fields
bookmark_border
ഫാത്തിമയുടെ മരണം: ആഭ്യന്തര അന്വേഷണമില്ലെന്ന്​ ഐ.ഐ.ടി; നിരാഹാര സമരവുമായി വിദ്യാർഥികൾ
cancel

ന്യൂ​ഡ​ൽ​ഹി/​ചെ​​ന്നൈ: മ​​ല​​യാ​​ളി വി​​ദ്യാ​​ർ​​ഥി​​നി ഫാ​​ത്തി​​മ​ ല​ത്തീ​ഫി​​െൻറ മ​​ര​​ണ​​ത്തി​​ലേ​​ ക്കു ന​​യി​​ച്ച സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച്​ അ​​ന്വേ​​ഷി​​ക്കു​​ന്ന​​തി​​ന്​​ ആ​​ഭ്യ​​ന്ത​​ ര അ​​ന്വേ​​ഷ​​ണ സ​​മി​​തി രൂ​​പ​​വ​​ത്​​​ക​​രി​​ക്ക​​ണ​​മെ​​ന്നും വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ മാ​​ന​​സി​ ​കാ​​രോ​​ഗ്യ സം​​ര​​ക്ഷ​​ണ​​ത്തി​​ന്​ ബാ​​ഹ്യ ഏ​​ജ​​ൻ​​സി​​യെ നി​​യോ​​ഗി​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ ​​പ്പെ​​ട്ട്​ മ​​ദ്രാ​​സ്​ ​െഎ.​െ​​എ.​​ടി​ വി​ദ്യാ​ർ​ഥി​ക​ൾ അ​​നി​​ശ്ചി​​ത​​കാ​​ല നി​​രാ​​ഹാ​​ര​​സ​​മ​​ര ം തു​​ട​​ങ്ങി.

തി​​ങ്ക​​ളാ​​ഴ്​​​​ച രാ​​വി​​ലെ 10.30 മു​​ത​​ൽ മ​​ല​​യാ​​ളി​​ക​​ളാ​​യ അ​​വ​​സാ​​ന​​വ​​ർ​​ ഷ ഹ്യു​​മാ​​നി​​റ്റീ​​സ്​ വി​​ദ്യാ​​ർ​​ഥി അ​​സ​​ർ മൊ​​യ്​​​തീ​​ൻ, ഗ​​വേ​​ഷ​​ണ വി​​ദ്യാ​​ർ​​ഥി ജ​​സ്​​​റ് റി​​ൻ തോ​​മ​​സ്​ എ​​ന്നി​​വ​​രാ​​ണ്​ കു​​ത്തി​​യി​​രി​​പ്പ്​ സ​​മ​​രം ആ​​രം​​ഭി​​ച്ച​​ത്. വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സാം​​സ്​​​കാ​​രി​​ക കൂ​​ട്ടാ​​യ്​​​മ​​യാ​​യ ‘ചി​​ന്താ​​ബാ​​ർ’ എ​​ന്ന സം​​ഘ​​ട​​ന​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലാ​​ണ്​ സ​​മ​​രം. ​

ഇ​​തി​​നി​​ടെ, കു​​റ്റാ​​രോ​​പി​​ത​​രാ​​യ സു​​ദ​​ർ​​ശ​​ൻ പ​​ത്മ​​നാ​​ഭ​​ൻ, ഹേ​​മ​​ച​​ന്ദ്ര​​ൻ ഖ​​ര, മി​​ലി​​ൻ​​ഡ്​ ബ്ര​​ഹ്​​​മി എ​​ന്നീ ​ അ​​ധ്യാ​​പ​​ക​​ർ​​ക്ക്​ കേ​​സ​​ന്വേ​​ഷി​​ക്കു​​ന്ന ചെ​​ന്നൈ സെ​​ൻ​​ട്ര​​ൽ ക്രൈം​​ബ്രാ​​ഞ്ച്​ പൊ​​ലീ​​സ്​ സ​​മ​​ൻ​​സ്​ അ​​യ​​ച്ചു​​വെ​​ങ്കി​​ലും വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ​ മൂ​​വ​​രും കൂ​​ടു​​ത​​ൽ സ​​മ​​യം ചോ​​ദി​​ച്ചു. എ​ന്നാ​ൽ, അ​ന്വേ​ഷ​ണ സം​ഘം ഇ​ത്​ ത​ള്ളി. ​ ​വൈ​കീ​ട്ട്​ ക്രൈം​ബ്രാ​ഞ്ച്​ ജോ. ​ക​മീ​ഷ​ണ​ർ ഇൗ​ശ്വ​ര​മൂ​ർ​ത്തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം മൂ​വ​രെ​യും ​െഎ.​െ​എ.​ടി കാ​മ്പ​സി​ൽ​ എ​ത്തി ചോ​ദ്യം​ചെ​യ്​​തു.

പൊ​​ലീ​​സ്​ കേ​​സ്​ അ​​ന്വേ​​ഷി​​ക്കു​​ന്ന​​തി​​നാ​​ൽ ആ​​ഭ്യ​​ന്ത​​ര അ​​ന്വേ​​ഷ​​ണം ന​​ട​​ത്താ​​നാ​​വി​​ല്ലെ​​ന്ന്​ ​െഎ.​െ​​എ.​​ടി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. അ​തേ​സ​മ​യം, ഫാ​ത്തി​മ ല​ത്തീ​ഫി​​െൻറ മ​ര​ണ​മ​ട​ക്കം െഎ.െ​എ.​ടി​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ​നേ​രി​ടു​ന്ന ജാ​തീ​യ​വും മ​ത​പ​ര​വു​മാ​യ വി​വേ​ച​ന​ങ്ങ​ളും മാ​ന​സി​ക​പീ​ഡ​ന​ങ്ങ​ളും പാ​ർ​ല​മ​െൻറി​ൽ ച​ർ​ച്ച​ചെ​യ്യാ​ൻ ത​യാ​റാ​ണെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ. ലോ​ക്​​സ​ഭ​യി​ലെ ഡി.​എം.​കെ നേ​താ​വ് ടി.​ആ​ർ. ബാ​ലു​ കാ​ര്യോ​പ​ദേ​ശ​ക സ​മി​തി​യി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ച​പ്പോ​ഴാ​ണ്​ ഹ്ര​സ്വ​ച​ർ​ച്ച​ക്ക്​ ത​യാ​റാ​ണെ​ന്ന്​ സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്​​നാ​ട്ടി​ലെ​യ​ും എം.​പി​മാ​ർ അ​ടി​യ​ന്ത​ര ച​ർ​ച്ച​ക്ക്​ ന​ൽ​കി​യ നോ​ട്ടീ​സ്​ ലോ​ക്​​സ​ഭ സ്​​പീ​ക്ക​ർ ഓം ​ബി​ർ​ള ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്ന്​ ഫാ​ത്തി​മ ല​ത്തീ​ഫി​​െൻറ മ​ര​ണം ശൂ​ന്യ​വേ​ള​യി​ലു​ന്ന​യി​ച്ച പ്ര​തി​പ​ക്ഷം മ​ന്ത്രി​യു​ടെ മ​റു​പ​ടി​യി​ൽ തൃ​പ്​​​ത​രാ​കാ​തെ ഇ​റ​ങ്ങി​േ​പ്പാ​യി.

എ​ൻ.​​കെ. പ്രേ​മ​ച​ന്ദ്ര​നും പി.​കെ. ക​ു​ഞ്ഞാ​ലി​ക്കു​ട്ടി​യും ഡീ​ൻ കു​ര്യാ​ക്കോ​സു​മാ​ണ്​ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന്​ നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്. പ്രേ​മ​ച​ന്ദ്ര​​െൻറ ആ​വ​ശ്യ​ങ്ങ​ളെ പി​ന്തു​ണ​ച്ച ഡി.​എം.​കെ നേ​താ​വ് ക​നി​മൊ​ഴി അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്ന​താ​യി ആ​രോ​പി​ച്ചു.

അതിനിടെ 13 വർഷത്തിനിടെ ഐ.ഐ.ടി മദ്രാസിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ പട്ടികയും ഇവർ പുറത്തുവിട്ടു. 20 വിദ്യാർഥികളാണ് ആത്മഹത്യ ചെയ്യുകയോ ദുരൂഹ കാരണങ്ങളിൽ മരിക്കുകയോ ചെയ്തത്.

Show Full Article
TAGS:Fathima Latheef Madras IIT chinta bar india news 
News Summary - madras iit students started hunger strike
Next Story