മദ്രാസ് ഐ.ഐ.ടിയിൽ ആത്മഹത്യകൾ തുടർക്കഥ
text_fieldsചെന്നൈ: കേന്ദ്ര സർക്കാറിെൻറ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മദ്രാസ് െഎ.െഎ.ടിയിൽ വിദ്യാർഥികളുടെ ആത്മഹത്യകൾ തുടർക്കഥയാവുന്നു. ഒ രു വർഷത്തിനിടെ കാമ്പസിൽ അഞ്ച് ആത്മഹത്യകളാണ് നടന്നത്. ഏറ്റവും ഒടുവിൽ ഹ്യുമാനിറ്റീസ് ആൻഡ് ഡെവലപ്മെൻറ് സ്റ്റഡീസ് (ഇൻറഗ്രേറ ്റഡ്) ഒന്നാം വർഷ വിദ്യാർഥിനി കൊല്ലം സ്വദേശിനിയായ ഫാത്തിമ ലത്തീഫാണ് ജീവനൊടുക്കിയത്.
നടപ്പുവർഷത്തിൽ മലപ്പുറം സ്വദേശിയായ എസ്. ഷഹാൽ കോമാത്ത്, യു.പി സ്വദേശി ഗോപാൽബാബു, ഝാർഖണ്ഡ് സ്വദേശിനി രഞ് ജനകുമാരി, അസി. പ്രഫ. അതിഥി സിംഹ എന്നിവരും ആത്മഹത്യ ചെയ്തു. അഞ്ചു വർ ഷത്തിനിടെ മദ്രാസ് െഎ.െഎ.ടിയിൽ മാത്രം 35ഒാളം പേർ ആത്മഹത്യ ചെയ്തതായാണ് കണക്ക്. ഇതിൽ 10ലധികം പേർ മലയാളികളാണ്. ആത്മഹത്യ കേസുകൾ ഒതുക്കിത്തീർക്കുന്നതിന് റാക്കറ്റുതന്നെ പ്രവർത്തിക്കുന്നുണ്ട്.
മാനസിക പിരിമുറുക്കം അനുഭവിക്കുന്ന വിദ്യാർഥികൾക്കായി കൗൺസലിങ്, ബോധവത്കരണ പരിപാടികൾ, വെൽനസ് കേന്ദ്രങ്ങൾ എന്നിവക്കായി കേന്ദ്ര സർക്കാർ അനുവദിക്കാറുള്ള പ്രത്യേക ഫണ്ടാണ് കേസുകൾ ഒതുക്കിത്തീർക്കുന്നതിന് വകമാറ്റി ചെലവഴിക്കുന്നതെന്നും ആരോപണമുണ്ട്. െഎ.െഎ.ടി അഡ്മിനിസ്ട്രേഷൻ വിഭാഗം, കോട്ടൂർപുരം പൊലീസ് സ്േറ്റഷൻ, റോയപേട്ട ഗവ. ആശുപത്രി എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും പൊലീസ് ഒാഫിസർമാരും ഡോക്ടർമാരും ഉൾപ്പെട്ട കോക്കസാണ് ഇതിനു പിന്നിൽ.
കോളജുകളിൽ വിദ്യാർഥി മരണം സംഭവിച്ചാൽ സഹപാഠികൾ ആശുപത്രിയിലെത്തുക പതിവാണ്. എന്നാൽ, മദ്രാസ് െഎ.െഎ.ടിയിൽനിന്ന് വിദ്യാർഥിയുടെ മൃതദേഹം റോയപേട്ട ഗവ. ആശുപത്രിയിലെത്തിച്ചാൽ കൂട്ടുകാർ പോലും വരാറില്ല. പൊലീസ് സ്റ്റേഷനിലോ ആശുപത്രിയിലോ വിവരശേഖരണത്തിന് എത്തുന്ന മാധ്യമ പ്രവർത്തകരെ അധികൃതർ കണ്ടില്ലെന്നു നടിക്കും. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് െഎ.െഎ.ടി അധികൃതർ ഏർപ്പെടുത്തിയ സ്വകാര്യ ഏജൻസികൾ മുൻകൈയെടുക്കും. മരണത്തിൽ സംശയിച്ച് പൊലീസിൽ അന്വേഷിച്ചാൽ മാർക്ക് കുറഞ്ഞതും മാനസിക സമ്മർദവും പ്രണയ നൈരാശ്യവും പോലുള്ള കാരണങ്ങളാവും പറയുക.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും പ്രവേശന പരീക്ഷപോലുള്ള കടമ്പകൾ കടന്ന് മദ്രാസ് െഎ.െഎ.ടിയിലെത്തുന്ന ന്യൂനപക്ഷ- പിന്നാക്ക വിഭാഗ വിദ്യാർഥികളോട് അധികൃതർ കടുത്ത വിവേചനമാണ് പുലർത്തുന്നതെന്നും ആരോപണമുണ്ട്. ബ്രാഹ്മണരുടെ വിദ്യാഭ്യാസ അഗ്രഹാരമായാണ് മദ്രാസ് െഎ.െഎ.ടി ഒരുകാലത്ത് അറിയപ്പെട്ടിരുന്നതെന്നും സ്ഥാപനത്തിലെ മിക്ക അധ്യാപകർക്കും ഇപ്പോഴും ഇൗ മനോഭാവമാണുള്ളതെന്നും സാമൂഹിക പ്രവർത്തകനായ നമശിവായം അഭിപ്രായപ്പെട്ടു.
ജാതിമത വിവേചനം ശക്തിപ്പെട്ടതോടെ 2014ൽ കാമ്പസിൽ ‘അംബേദ്കർ- പെരിയാർ സ്റ്റഡി സർക്കിൾ’ (എ.പി.എസ്.സി) രൂപംകൊണ്ടു. സ്ഥാപനത്തിലെ ബ്രാഹ്മണ മേധാവിത്വത്തെ പരിഹസിക്കുന്നതിെൻറ ഭാഗമായി എ.പി.എസ്.സി പലപ്പോഴും െഎ.െഎ.ടിയെ ‘അയ്യർ, അയ്യങ്കാർ ടെക്നോളജി’യെന്ന് വിശേഷിപ്പിച്ചിരുന്നു. അധ്യാപകർ ഉൾപ്പെടെ മാനേജ്മെൻറിെൻറ ഭാഗത്തുനിന്നുണ്ടാവുന്ന പീഡനങ്ങൾക്കും ജാതി മത വിവേചനങ്ങൾക്കും എതിരായി സംഘടന ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഇൗ സംഘടനയും നിർജീവമാണ്.
‘ഇേൻറണൽ മാർക്ക്’ എന്ന ബ്രഹ്മാസ്ത്രമാണ് സ്വജനപക്ഷപാതത്തിനും വിദ്യാർഥികളെ വരുതിയിൽ നിർത്തുന്നതിനും അധികൃതർ പ്രയോജനപ്പെടുത്തുന്നത്. പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട പ്രത്യേകിച്ച് മുസ്ലിം വിദ്യാർഥികളെ ഇവിടത്തെ അധ്യാപക സമൂഹം രണ്ടാംതരം പൗരന്മാരായാണ് കണക്കാക്കുന്നതെന്നും ആക്ഷേപമുണ്ട്. സാധാരണ മധ്യവർഗ കുടുംബങ്ങളിൽ നിന്നെത്തുന്ന കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനമില്ലായ്മയും സാമ്പത്തിക പിന്നാക്കാവസ്ഥയും വിവേചനങ്ങൾക്ക് പ്രേരകമാവുന്ന ഘടകങ്ങളാണ്.
ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മാനേജ്മെൻറിെൻറ അടിച്ചമർത്തൽനയം ശക്തിപ്പെട്ടതായാണ് മലയാളിയായ പൂർവ വിദ്യാർഥി ഉല്ലാസ് ‘മാധ്യമ’ത്തോട് പറഞ്ഞത്. എ.ബി.വി.പി പോലുള്ള സംഘ്പരിവാർ സംഘടനകളുടെ പിന്തുണയും ഇവർക്കുണ്ട്. ഹോസ്റ്റൽ അധികൃതർ സദാചാര പൊലീസ് ചമയുന്നതായും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
