Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമദ്രാസ്​ ഐ.ഐ.ടി: ദുരൂഹ...

മദ്രാസ്​ ഐ.ഐ.ടി: ദുരൂഹ മരണങ്ങൾ സി.ബി.​ഐ അന്വേഷിക്കണമെന്ന്​ ഹരജി

text_fields
bookmark_border
fathima-latheef
cancel

ചെന്നൈ: മദ്രാസ്​ ​െഎ​.​െഎ.ടിയിൽ 2006നുശേഷം ഉണ്ടായ വിദ്യാർഥി ആത്മഹത്യകളെക്കുറിച്ച്​ സി.ബി.​െഎ അന്വേഷണത്തിന്​ ഉത് തരവിടണമെന്ന്​ മദ്രാസ്​ ഹൈകോടതിയിൽ പൊതു താൽപര്യ ഹരജി. ലോക്​ താന്ത്രിക്​ യുവജനതാദൾ ദേശീയ പ്രസിഡൻറ്​ സലീം മട വൂരാണ്​ തിങ്കളാഴ്​ച കേസ്​ ഫയൽ ചെയ്​തത്​. മദ്രാസ്​ ​െഎ.​െഎ.ടിയിൽ മാത്രം 2006നുശേഷം 14 വിദ്യാർഥികൾ ആത്മഹത്യ ചെയ്​തിട്ടുണ്ടെന്ന്​ ഹരജിയിൽ പറയുന്നു.

അധ്യാപകരുടെ ഭാഗത്തുനിണ്ടായ മോശമായ പെരുമാറ്റവും ജാതി, മത, ഭാഷ വിവേചനങ്ങളുമാണ്​ ഇതിന്​ കാരണമായി പറയപ്പെടുന്നത്​. വിദ്യാർഥികൾ ആത്മഹത്യ ചെയ്യ​െപ്പടുന്ന സാഹചര്യങ്ങളെക്കുറിച്ച്​ ​െഎ.​െഎ.ടി അധികൃതർ ഇതേവരെ പരിശോധിക്കുകയോ നടപടി സ്വീകരിക്കുകയോ ഉണ്ടായിട്ടില്ല.

ഏറ്റവും ഒടുവിൽ ആത്മഹത്യ ചെയ്​ത ഫാത്തിമ ലത്തീഫി​​​െൻറ മൊബൈൽ ​േഫാണിൽ മൂന്ന്​ അധ്യാപകരാണ്​ ത​​​െൻറ മരണത്തിന്​ ഉത്തരവാദികളാ​െണന്ന്​ പറഞ്ഞിട്ടും അവരുടെ പേരിൽ നടപടിയെടുക്കാൻ ​െഎ.​െഎ.ടി അധികൃതരോ പൊലീസോ തയാറായിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട്​ നീതിപൂർവകമായ അന്വേഷണം നടത്തണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ഫയലിൽ സ്വീകരിച്ച ഹരജി ബുധനാഴ്​ച പരിഗണിക്കുമെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsFathima LatheefMadras Iit Murder Case
News Summary - Madras Iit Murder Case Fathima Latheef -India News
Next Story