ശ്രീ ശ്രീ രവിശങ്കറിെൻറ പരിപാടിക്ക് മദ്രാസ് ഹൈകോടതി സ്റ്റേ
text_fieldsചെന്നൈ: ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കറിെൻറ പരിപാടി മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് സ്റ്റേ ചെയ്തു. ര ണ്ട് ദിവസം നീണ്ടുനിൽക്കുന്ന മെഡിറ്റേഷൻ പരിപാടിയാണ് സ്റ്റേ ചെയ്തത്. ലോക പൈതൃക പ്രദേശമായ ബൃഹദേശ്വര ക്ഷേ ത്രത്തിലെ പരിപാടി നടത്താനുള്ള നീക്കമാണ് തടഞ്ഞത്. കേസിൽ കോടതി തിങ്കളാഴ്ച വീണ്ടും വാദം കേൾക്കും.
ഏകദേശം 2,000 പേർ പരിപാടിക്കായി രജിസ്റ്റർ ചെയ്തുവെന്നാണ് വിവരം. ചെന്നൈയിലെ ചാർേട്ടർഡ് അക്കൗണ്ടൻറ് നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ശ്രീ ശ്രീ രവിശങ്കറിന് അനുവാദം നൽകിയാൽ മറ്റ് പലരും പൈതൃക സ്ഥലങ്ങളിൽ പരിപാടി നടത്തണമെന്ന ആവശ്യമുന്നയിച്ച് രംഗത്തെത്തുമെന്നും ഇത് ഇൗ സ്ഥലങ്ങളുടെ തകർച്ചക്ക് കാരണമാവുമെന്നും ഹരജിക്കാരൻ വാദിച്ചു.
നേരത്തെ യമനു നദി തീരത്ത് ശ്രീ ശ്രീ രവിശങ്കർ പരിപാടി നടത്തിയത് വിവാദമായിരുന്നു. പരിപാടിക്ക് ഗ്രീൻ ട്രിബ്യൂണൽ പിഴ ചുമത്തുകയും ചെയ്തിരുന്നു.
