Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമേരിക്കൻ സായുധകപ്പൽ...

അമേരിക്കൻ സായുധകപ്പൽ ജീവനക്കാരുടെ ശിക്ഷ റദ്ദാക്കി 

text_fields
bookmark_border
madras-highcourt.
cancel
ചെ​ന്നൈ: ആ​യു​ധ​ങ്ങ​ളു​മാ​യി തൂ​ത്തു​ക്കു​ടി തീ​ര​ത്ത്​ പി​ടി​യി​ലാ​യ അ​മേ​രി​ക്ക​ൻ ക​പ്പ​ലാ​യ എം.​വി സീ​മാ​ൻ ഗാ​ഡ് ഒ​ഹാ​യോ​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ശി​ക്ഷ മ​ദ്രാ​സ്​ ഹൈ​കോ​ട​തി​യു​ടെ മ​ധു​ര ബെ​ഞ്ച്​ ജ​സ്​​റ്റി​സ്​ എ.​എം. ബ​ഷീ​ർ റ​ദ്ദാ​ക്കി. സ​മു​ദ്രാ​തി​ർ​ത്തി​ലം​ഘ​ന​വും ആ​യു​ധം കൈ​വ​ശം​വെ​ക്ക​ലും നി​യ​മ​പ്ര​കാ​രം  12 ഇ​ന്ത്യ​ക്കാ​ര​ട​ക്കം 31പേ​ർ​ക്ക്​ തൂ​ത്തു​ക്കു​ടി ജി​ല്ല​കോ​ട​തി വി​ധി​ച്ച അ​ഞ്ച്​ വ​ർ​ഷം ത​ട​വും 3000 രൂ​പ പി​ഴ​യു​മാ​ണ്​ റ​ദ്ദാ​ക്കി​യ​ത്​. അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​ൻ​തീ​ര​ത്ത്​ ത​ങ്ങി​യ​തു​ൾ​പ്പെ​ടെ കു​റ്റം​തെ​ളി​യി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​െ​ട്ട​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ കേ​സ്​ ത​ള്ളി​യ​തെ​ന്ന്​ പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ പി. ​മു​ത്തു​സ്വാ​മി അ​റി​യി​ച്ചു.

പ്ര​തി​ക​ളി​ൽ നി​ന്ന്​ ഇൗ​ടാ​ക്കി​യ പ​ണം തി​രി​കെ ല​ഭി​ക്കു​മെ​ന്നും​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​യു​ധ​ങ്ങ​ളു​മാ​യി അ​മേ​രി​ക്ക​ൻ ക​പ്പ​ലാ​യ സീ​മാ​ൻ 2013 ഒ​ക്​​ടോ​ബ​റി​ലാ​ണ്​ തൂ​ത്തു​ക്കു​ടി തീ​ത്ത്​ തീ​ര​ര​ക്ഷാ​സേ​ന പി​ടി​കൂ​ടി​യ​ത്. ഒ​രാ​ഴ്​​ച​യി​ലേ​റെ തീ​ര​ത്ത്​ ത​ങ്ങി​യ ക​പ്പ​ലി​ന്​ ആ​വ​ശ്യ​മു​ള്ള ഇ​ന്ധ​ന​വും ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ഭ​ക്ഷ​ണ​വും മീ​ൻ​പി​ടി​ത്ത​ക്കാ​രെ സ്വാ​ധീ​നി​ച്ചാ​ണ്​ ഉ​റ​പ്പാ​ക്കി​യ​ത്. അ​ന്താ​രാ​ഷ്​​ട്ര ക​പ്പ​ൽ​ചാ​ലി​ൽ നി​ന്ന്​ വ​ഴി​തെ​റ്റി ഇ​ന്ത്യ​ൻ​തീ​ര​ത്ത്​ എ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ ജീ​വ​ന​ക്കാ​ർ മൊ​ഴി ന​ൽ​കി​യ​ത്. ക​പ്പ​ലി​ൽ  23 സാ​യു​ധ ഭ​ട​ന്മാ​രും ക്യാ​പ്റ്റ​നു​ൾ​പ്പെ​ടെ 12 ജീ​വ​ന​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു. ഓ​ട്ടോ​മാ​റ്റി​ക് റൈ​ഫി​ളു​ക​ളും തി​ര​ക​ളും മ​റ്റും  ക​ണ്ടെ​ത്തി. 2014 ജ​നു​വ​രി​യി​ൽ കു​റ്റ​പ​ത്രം ന​ൽ​കി. അ​തേ​വ​ർ​ഷം മാ​ർ​ച്ചി​ൽ ജാ​മ്യ​വും ല​ഭി​ച്ചു. 

വാ​ണി​ജ്യ​ക​പ്പ​ലു​ക​ൾ​ക്ക് ക​ട​ൽ​കൊ​ള്ള​ക്കാ​രി​ൽ​നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന ക​പ്പ​ലാ​ണ് സീ​മാ​ൻ ഗാ​ർ​ഡ് ഒ​ഹാ​യോ എ​ന്നും ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നും ​േസാ​മാ​ലി​യ​ൻ ക​ട​ൽ​കൊ​ള്ള​ക്കാ​രെ നേ​രി​ടാ​ൻ പ​രി​ശീ​ല​നം നേ​ടി​യ​വ​രാ​ണ്​ സാ​യു​ധ​ഭ​ട​ന്മാ​രെ​ന്നും ക​പ്പ​ൽ ക​മ്പ​നി​യാ​യ അ​ഡ്വാ​ൻ ഫോ​ർ​ട്ട്​ വി​ശ​ദീ​ക​രി​ച്ചു. പ്ര​തി​ക​ൾ ഇ​പ്പോ​ൾ ചെ​ന്നൈ പു​​ഴ​ൽ സെ​ൻ​ട്ര​ൽ​ജ​യി​ലി​ലാ​ണ്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madras high courtus shipmalayalam news
News Summary - Madras high court sets free all 35 crew members of US ship
Next Story