Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപന്നീർ​ശെൽവത്തെ...

പന്നീർ​ശെൽവത്തെ പുറത്താക്കിയ നടപടി കോടതി റദ്ദാക്കി; എ.ഐ.എ.ഡി.എം.കെയിലെ അധികാരത്തർക്കം പുതിയ തലത്തിലേക്ക്

text_fields
bookmark_border
OPS EPS
cancel

ചെന്നൈ: അണ്ണാ ഡി.എം.കെയിലെ അധികാര തർക്കത്തിൽ ഒ. പന്നീർസെൽവത്തിന് (ഒ.പി.എസ്​)​ ആശ്വാസവും എടപ്പാടി പളനിസാമി (ഇ.പി.എസ്​) വിഭാഗത്തിന് തിരിച്ചടിയുമായി മദ്രാസ്​ ഹൈകോടതി വിധി. അണ്ണാ ഡി.എം.കെ ഇടക്കാല ജനറൽ സെക്രട്ടറിയായി എടപ്പാടി പളനിസാമിയെ (ഇ.പി.എസ്​) നിയമിച്ചതും സംഘടനയുടെ കോ ഓഡിനേറ്ററായിരുന്ന ഒ.പി.എസിനെയും അനുയായികളെയും പുറത്താക്കിയതും അടക്കം തീരുമാനങ്ങൾക്ക് സാധുതയില്ലെന്ന്​ ജസ്റ്റി​സ് ജി. ജയചന്ദ്രൻ വിധിച്ചു.

ഓരോ വിഭാഗവും പ്രത്യേകം ജനറൽ കൗൺസിൽ വിളിക്കുന്നത് വിലക്കിയ കോടതി, സംഘടനാതലത്തിൽ ജൂൺ 23ന്​ മുമ്പുള്ള തൽസ്ഥിതി തുടരുമെന്നും വ്യക്തമാക്കി. ഇതനുസരിച്ച്​ പാർട്ടി കോ ഓഡിനേറ്ററായി ഒ.പി.എസും ജോയന്റ് കോ ഓഡിനേറ്ററായി ഇ.പി.എസും തുടരും.

ഒ.പി.എസിന്റെ തിരിച്ചുവരവിന്​ വഴിയൊരുക്കിയ കോടതിവിധിയിൽ അനുയായികൾ സംസ്ഥാനമൊട്ടുക്കും ആഹ്ലാദപ്രകടനം നടത്തി. എന്നാൽ, നിയമവിദഗ്ധരുമായി കൂടിയാലോചിച്ച്​ തുടർനടപടി സ്വീകരിക്കുമെന്ന് ഇ.പി.എസ്​ വക്താവ്​ ഡി. ജയകുമാർ മാധ്യമങ്ങളോട്​ പറഞ്ഞു.

ജൂൺ 23ന് ചേർന്ന ജനറൽ കൗൺസിലിൽ പാർട്ടിയിൽ ഒറ്റനേതൃത്വം വേണമെന്ന ആവശ്യത്തിൽ ഇ.പി.എസ്-ഒ.പി.എസ് വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഒ.പി.എസും കൂട്ടരും യോഗം ബഹിഷ്​കരിക്കുകയും ചെയ്തു. തുടർന്ന്​ ജൂലൈ 11ന്​ ഇ.പി.എസ്​ വിഭാഗം വിളിച്ചുചേർത്ത ജനറൽ കൗൺസിൽ യോഗത്തിൽ ഇ.പി.എസിനെ ഇടക്കാല ജനറൽ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു.

ഈ യോഗം നിയമവിരുദ്ധമാണെന്ന്​ ചൂണ്ടിക്കാട്ടിയാണ് ഒ.പി.എസ്​ വിഭാഗം ഹൈകോടതിയെ സമീപിച്ചത്. ജയലളിതയുടെ മരണത്തിനുശേഷം പാർട്ടി കോ ഓഡിനേറ്റർ ഒ. പന്നീർസെൽവം, ജോ. കോ ഓഡിനേറ്റർ എടപ്പാടി പളനിസാമി എന്നിവരുടെ ഇരട്ട നേതൃത്വമാണ്​ സംഘടനയെ നയിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiadmkTamil Nadu
News Summary - Madras High Court Orders Sets Aside General Council Meeting Of AIADMK On July 11
Next Story