Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ഷേത്രഭൂമിയിൽ അനുമതിയില്ലാതെ സ്ഥാപിച്ച പെരിയാറിന്‍റെ പ്രതിമ നാലാഴ്ചയ്ക്കകം മാറ്റണം: മദ്രാസ് ഹൈക്കോടതി

text_fields
bookmark_border
ക്ഷേത്രഭൂമിയിൽ അനുമതിയില്ലാതെ സ്ഥാപിച്ച പെരിയാറിന്‍റെ പ്രതിമ നാലാഴ്ചയ്ക്കകം മാറ്റണം: മദ്രാസ് ഹൈക്കോടതി
cancel

മധുര: തഞ്ചാവൂരിലെ ക്ഷേത്രഭൂമിയിൽ അനുമതിയില്ലാതെ സ്ഥാപിച്ച ദ്രാവിഡ കഴകം സ്ഥാപകനും യുക്തിവാദ നേതാവുമായ ഇ.വി. രാമസാമി പെരിയാറിന്റെ പ്രതിമ നാല് ആഴ്ചയ്ക്കകം സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റാൻ മദ്രാസ് ഹൈക്കോടതി തഞ്ചാവൂർ ജില്ല കളക്ടർക്ക് നിർദേശം നൽകി. തഞ്ചാവൂർ തിരുവയ്യാറിലെ കണ്ടിയൂർ അരുൾമിഗു ബ്രഹ്മശിരഖണ്ഡീശ്വരർ ക്ഷേത്രഭൂമിയിൽ സ്ഥിതി ചെയ്യുന്ന പ്രതിമ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാമ രവികുമാർ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് പി. വേൽമുരുകൻ, ജസ്റ്റിസ് കെ.കെ. രാമകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

പ്രതിമ നിൽക്കുന്നത് സർക്കാറിന്റെ പുറമ്പോക്ക് ഭൂമിയിലല്ല, മറിച്ച് ക്ഷേത്രത്തിന്റെ ഭൂമിയിലാണെന്ന് ജില്ല കളക്ടർ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ക്ഷേത്ര അധികൃതരിൽ നിന്നോ ജില്ല കളക്ടറിൽ നിന്നോ മറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നോ യാതൊരു മുൻകൂർ അനുമതിയും കൂടാതെയാണ് പ്രതിമ നിർമിച്ചിട്ടുള്ളതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി.

പ്രതിമ ക്ഷേത്രഭൂമിയിൽ നിന്ന് സുരക്ഷിതമായി നീക്കി അനുയോജ്യമായ മറ്റൊരിടത്തേക്ക് മാറ്റാനും ഇതുസംബന്ധിച്ച റിപ്പോർട്ട് നാല് ആഴ്ചയ്ക്കകം സമർപ്പിക്കാനും ഹൈക്കോടതി മധുര ബെഞ്ച് ഉത്തരവിട്ടു. തുടർനടപടികൾ വിലയിരുത്താനായി കേസ് നാല് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. ക്ഷേത്ര മതിലിനോട് ചേർന്ന് പതിറ്റാണ്ടുകൾക്ക് മുമ്പാണ് പെരിയാറിന്റെ പ്രതിമ സ്ഥാപിച്ചിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Madras High Court Orders Removal of Periyar Statue from Temple Land within 4 Weeks
Next Story