Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗരവ് ദാസിന്റെ പൗരത്വവും പശ്ചാത്തലവും അന്വേഷിക്കണമെന്ന് ഹരജി; മറുപടി തേടി മദ്രാസ് ഹൈക്കോടതി

text_fields
bookmark_border
സൗരവ് ദാസിന്റെ പൗരത്വവും പശ്ചാത്തലവും അന്വേഷിക്കണമെന്ന് ഹരജി; മറുപടി തേടി മദ്രാസ് ഹൈക്കോടതി
cancel

ചെന്നൈ: ജുഡീഷ്യറിക്കും സുപ്രീംകോടതി ജഡ്ജിമാർക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിൽ സി.ജെ.പി സഹസ്ഥാപകന്‍ സൗരവ് ദാസിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകൾ തടയണമെന്നും പൗരത്വവും പശ്ചാത്തലവും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രത്തിന് മദ്രാസ് ഹൈകോടതിയുടെ നോട്ടീസ്. കാഞ്ചീപുരം സ്വദേശിയായ ഗണേഷ് കുമാർ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് അദ്ദേഹത്തിനും കേന്ദ്രത്തിനും ഹൈകോടതി നോട്ടീസ് അയച്ചത്.

ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് ജി. അരുള്‍ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സൗരവ് ദാസിന്റെ വ്യക്തിത്വം, പൗരത്വം, കുടുംബപശ്ചാത്തലം എന്നിവയെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങളും പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സൗരവ് ദാസ് വിദേശ പൗരനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ പാസ്പോർട്ടും ആധാർ കാർഡും റദ്ദാക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നാണ് ഹരജിയിൽ പറയുന്നത്.

ജുഡീഷ്യറിയെയും സുപ്രീംകോടതി ജഡ്ജിമാരെയും ലക്ഷ്യമിട്ട് സൗരവ് ദാസ് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് ഹരജിയിലെ മറ്റൊരു ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ പേരിലുള്ള എക്സ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ തടയാൻ കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയത്തിന് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജുഡീഷ്യറിക്കെതിരെ ഇത്തരത്തിലുള്ള പരാമർശങ്ങൾ ആവർത്തിക്കരുതെന്നും ഹരജിയിൽ പറയുന്നു.

ഇക്കാര്യത്തിൽ ഒക്ടോബർ ഏഴിന് കേന്ദ്രസർക്കാറ അധികൃതർക്ക് പരാതി നൽകിയിരുന്നുവെന്നും എന്നാൽ നടപടിയുണ്ടായില്ലെന്നുമാണ് ഹരജിക്കാരന്റെ വാദം. ഇതേത്തുടർന്നാണ് ഇയാൾ കോടതിയെ സമീപിച്ചതെന്ന് അഭിഭാഷകൻ ബി. ജഗന്നാഥ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Court Orders Probe Into Sourav Das Background
Next Story