Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാർത്തി ചിദംബരത്തിനും...

കാർത്തി ചിദംബരത്തിനും ഭാര്യക്കും എതിരായ ആദായനികുതി നടപടികൾ​ അവസാനിപ്പിച്ച്​ മ​ദ്രാസ് ഹൈകോടതി​

text_fields
bookmark_border
കാർത്തി ചിദംബരത്തിനും ഭാര്യക്കും എതിരായ ആദായനികുതി നടപടികൾ​ അവസാനിപ്പിച്ച്​ മ​ദ്രാസ് ഹൈകോടതി​
cancel

ചെന്നൈ: മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തി​െൻറ മകൻ കാർത്തി ചിദംബരത്തിനും ഭാര്യയ്ക്കും എതിരായ ആദായനികുതി നടപടികൾ മദ്രാസ് ഹൈക്കോടതി അവസാനിപ്പിച്ചു. മുട്ടുക്കാടിനടുത്തുള്ള കാർത്തിയുടേയും ഭാര്യ ശ്രീനിധിയുടേയും ഉടമസ്ഥതയിലുള്ള ഭൂമി വിൽപ്പനയിലൂടെ യഥാക്രമം 6.38 കോടിയും 1.35 കോടിയും ലഭിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ശിവഗംഗയെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് പാർലമെൻറ്​ അംഗമാണ്​ കാർത്തി ചിദംബരം.


നിലവിലെ നടപടികൾ അവസാനിപ്പിക്കുകയാണെന്നും കൂടുതൽ വിലയിരുത്തലിനുശേഷം ​ ആവശ്യമാണെന്ന് തോന്നുന്നുവെങ്കിൽ ബന്ധപ്പെട്ട അധികാരികൾക്ക് നടപടികൾ വീണ്ടും ആരംഭിക്കാമെന്നും കോടതി വ്യക്തമാക്കി. ഭൂമി വിൽപ്പനയിലൂടെ ലഭിച്ച വരുമാനത്തിന് കാർത്തിയും ഭാര്യയും നികുതി നൽകിയില്ലെന്നും​ 2015-16 സാമ്പത്തിക വർഷത്തിൽ വരുമാനത്തിൽ 7.73 കോടി രൂപ കാണിച്ചിരുന്നില്ലെന്നുമാരോപിച്ച് ഐ-ടി വകുപ്പാണ്​ ക്രിമിനൽ പ്രോസിക്യൂഷൻ ആരംഭിച്ചത്​. ഇതിനെ ചോദ്യം ചെയ്​ത്​​ ഇരുവരും പ്രോസിക്യൂഷൻ നടപടിക്രമങ്ങളിൽ വീ​ഴ്​ചയുണ്ടായതായി വാദിക്കുകയായിരുന്നു.

തെറ്റായ റിട്ടേൺ സമർപ്പിക്കുന്നതിനാണ് പ്രോസിക്യൂഷൻ നടപടി ആരംഭിച്ചതെന്നാണ്​ കാർത്തിയും ഭാര്യയും വാദിച്ചത്​. ഇത് ഇന്ത്യൻ പീനൽ കോഡ് പ്രകാരം കോടതിക്ക് മുന്നിൽ തെറ്റായ തെളിവുകൾ നൽകിയ കുറ്റത്തിന് തുല്യമാണ്. ആദായനികുതി നിയമപ്രകാരം വിലയിരുത്തൽ ഉദ്യോഗസ്ഥ​െൻറ നടപടികൾ സിവിൽ കോടതിയുടെ നടപടിയാണെന്നാണ്​ കണക്കാക്കപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:income taxmadras high courtKarti ChidambaramSivaganga
Next Story