ഭിന്നശേഷിക്കാരിയെ അത്ലറ്റിക്സിൽ നിന്ന് വിലക്കി സ്പോർട്സ് അതോറിറ്റി; ഹൈകോടതി ഇടപെട്ടതോടെ സമീഹക്ക് പോളണ്ടിലേക്ക് പറക്കാം
text_fieldsനാഗർകോവിൽ: പോളണ്ടിൽ നടക്കുന്ന ഭിന്നശേഷിക്കാരുടെ അത്ലറ്റിക്സിൽ മത്സരിക്കാൻ യോഗ്യത ഉണ്ടായിട്ടും അനുമതി നിഷേധിച്ച സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യക്കെതിരെ ഹൈകോടതി. പോളണ്ടിൽ 23 ന് ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിൽ നിന്ന് കന്യാകുമാരി ജില്ലയിലെ കടയാലുമൂട് സ്വദേശിനിയായ സമീഹ ബർവിനെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ നിസാര കാര്യം പറഞ്ഞ് വിലക്കിയിരുന്നു.
ഡൽഹിയിൽ നടന്ന യോഗ്യത റൗണ്ടിൽ വിജയിച്ചെങ്കിലും വനിത വിഭാഗത്തിൽ സമീഹ മാത്രം യോഗ്യത നേടിയതിനാൽ ഒഴിവുകഴിവുകൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ഇതിനെതിരെ സമീഹയുടെ മാതാപിതാക്കളായ മുജീബും സലാമത്തും ചേർന്ന് അഭിഭാഷകൻ പ്രഭാകർ രാമചന്ദ്രൻ മുഖേന മദ്രാസ് ഹൈകോടതിയിൽ നൽകിയ പരാതിയിലാണ് അനുകൂല വിധി ഉണ്ടായത്.
മദ്രാസ് ഹൈകോടതി ജഡ്ജി ആർ. മഹാദേവൻ പോളണ്ടിൽ പോയി മത്സരത്തിൽ പങ്കെടുക്കാനുള്ള ഉത്തരവ് നേരിട്ട് സായ് അധികൃതരെ ഏൽപ്പിക്കാനാണ് പരാതിക്കാരിയോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഉത്തരവുമായി സമീഹ ഡൽഹിയ്ക്ക് പുറപ്പെട്ടു.
നിരവധി സാഹസികതകൾ നിറഞ്ഞ ചുറ്റുപാടുകളിൽ നിന്നാണ് കേൾവിക്കുറവായ മകളെ ദേശീയ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് പലതിലും മെഡൽ നേടി ഈ നിലയിൽ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

