Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ബമ്പർ ടു ബമ്പർ'...

'ബമ്പർ ടു ബമ്പർ' ഇൻഷുറൻസ്​ നിർബന്ധമാക്കിയ ഉത്തരവ്​ മദ്രാസ്​ ഹൈകോടതി പിൻവലിച്ചു

text_fields
bookmark_border
Madras Highcourt
cancel

ചെന്നൈ: സെപ്റ്റംബർ ഒന്നിന് ശേഷം വിൽക്കുന്ന എല്ലാ വാഹനങ്ങൾക്കും അഞ്ച് വർഷത്തേക്ക് 'ബമ്പർ ടു ബമ്പർ' ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി പുറപ്പെടുവിച്ച ഉത്തരവ്​ മദ്രാസ് ഹൈകോടതി പിൻവലിച്ചു.

നിലവിലെ സാഹചര്യത്തിൽ പുതിയ നിബന്ധനകൾ നടപ്പാക്കാൻ സാ​േങ്കതിക ബുദ്ധിമുട്ടുകളുണ്ടെന്ന്​ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ​െഡവലപ്മെൻറ്​ അതോറിറ്റി ഓഫ് ഇന്ത്യ, ജനറൽ ഇൻഷുറൻസ് കമ്പനി, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്​സ്​ എന്നിവ അറിയിച്ചതിനെ തുടർന്നാണ്​​ തീരുമാനം.

ആഗസ്​റ്റിലാണ്​ ജസ്​റ്റിസ്​ എസ്​.വൈദ്യനാഥൻ ഡ്രൈവർ ഉൾപ്പെടെ വാഹനത്തിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും ഇൻഷുറൻസ്​ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ബംബർ ടു ബംബർ ഇൻഷുറൻസ്​ നിർബന്ധമാക്കി ഉത്തരവ്​ പുറപ്പെടുവിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madras high court
News Summary - Madras High Court: 5-year bumper to bumper insurance not required for new vehicles
Next Story