ഭർത്താവിന്‍റെ ആദ്യവിവാഹം അറിയാതെ വിവാഹം കഴിച്ച സ്ത്രീക്കെതിരെ ദ്വിഭാര്യത്വ കുറ്റം നിലനിൽക്കില്ല: മദ്രാസ് ഹൈക്കോടതി
text_fieldsചെന്നൈ: ഭർത്താവിന് നിലവിൽ ഭാര്യയുണ്ടെന്ന വിവരമറിയാതെ വിവാഹം കഴിച്ച സ്ത്രീക്കെതിരെ ദ്വിഭാര്യത്വ കുറ്റം ചുമത്താനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ആദ്യവിവാഹം മറച്ചുവെച്ച് നടത്തുന്ന വിവാഹങ്ങളിൽ, വഞ്ചിക്കപ്പെട്ട് രണ്ടാമത് വിവാഹം കഴിക്കുന്ന സ്ത്രീ കുറ്റക്കാരിയാകില്ലെന്ന് വ്യക്തമാക്കിയ കോടതി, കേസിൽ ആരോപണവിധേയയായ സ്ത്രീക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.
ഭർത്താവിന്റെ ആദ്യഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസിൽ പ്രതിയാക്കപ്പെട്ട സ്ത്രീ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് എൻ. രമേഷിന്റെ ഉത്തരവ്. നിയമ വ്യവസ്ഥയുടെ വ്യക്തമായ ഭാഷയനുസരിച്ച്, ജീവിച്ചിരിക്കുന്ന പങ്കാളിയുള്ള ആളാണ് ദ്വിഭാര്യത്വ കുറ്റകൃത്യത്തിൽ കുറ്റക്കാരനാകുന്നത്.
ആദ്യവിവാഹം നിലനിൽക്കുന്നുണ്ടെന്ന കാര്യം അറിയാതെ അത്തരം ഒരാളെ വിവാഹം കഴിക്കുന്ന അവിവാഹിതയായ സ്ത്രീ വകുപ്പ് 82 പ്രകാരം കുറ്റക്കാരിയാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ആദ്യവിവാഹത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന ഹരജിക്കാരിയുടെ വാദം പരിഗണിച്ചാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

