ടെലികോം അഴിമതി: കുറ്റവിമുക്തരാക്കണമെന്ന മാരൻ സഹോദരൻമാരുടെ ഹരജി തള്ളി
text_fieldsചെന്നൈ: അനധികൃത ടെലിേഫാൺ എക്സേഞ്ച് അനുവദിച്ച കേസിൽ സി.ബി.െഎ കോടതി ചുമത്തിയ കുറ്റങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാരൻ സഹോദരൻമാർ നൽകിയ ഹരജി മദ്രാസ് ഹൈകോടതി തള്ളി. മുൻ ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരനും സഹോദരനും സണ്‍ ഗ്രൂപ്പ് മേധാവിയുമായ കലാനിധി മാരനും സമർപ്പിച്ച ഹരജിയാണ് ജസ്റ്റിസ് എ.ഡി ജഗദീഷ് ചന്ദിര തള്ളിയത്.
ടെലികോം അഴിമതികേസിൽ ദയാനിധി മാരനും കലാനിധി മാരനുമെതിരെ ആഗസ്റ്റിലാണ് സി.ബി.ഐ കോടതി കുറ്റം ചുമത്തിയത്. കേസിൽ കഴിഞ്ഞ മാര്‍ച്ചില്‍ ഇവരെ കുറ്റ വിമുക്തരാക്കിയ വിധി മദ്രാസ് ഹൈകോടതി സ്പെഷ്യൽ ജഡ്ജി ആർ. വാസന്തി റദ്ദാക്കുകയും മാരൻ സഹോദരൻമാർക്കെതിരെ 12 ആഴ്ച്ചക്കകം കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തങ്ങൾക്കെതിരായ കുറ്റങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാരൻ സഹോദരൻമാർ വീണ്ടും ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
ടെലികോം മന്ത്രിയായിരിക്കുേമ്പാള്‍ സ്വന്തം വീട്ടില്‍ അനധികൃതമായി ടെലഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ചുവെന്നതാണ് ദയാനിധി മാരനെതിരായ കുറ്റം. സണ്‍ ടി.വിയുമായി ബന്ധപ്പെട്ട ബിസിനസുകള്‍ക്കും ഡാറ്റ കൈമാറ്റത്തിനും ഈ ടെലഫോണ്‍ എക്സ്ചേഞ്ച് ഉപയോഗിച്ചുവെന്നുമാണ് കേസ്.
