ചിദംബരം കുടുംബാംഗങ്ങളുടെ പേരിലുള്ള കള്ളപ്പണകേസ് മദ്രാസ് ഹൈകോടതി റദ്ദാക്കി
text_fieldsചെന്നൈ: കള്ളപണ നിയമപ്രകാരം മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിെൻറ ഭാര്യയും അഭിഭാഷകയുമായ നളിനി ചിദംബരം, മകൻ കാർത്തി ചിദംബരം, മരുമകൾ ശ്രീനിധി എന്നിവരുടെ പേരിൽ ആദായനികുതി വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് മദ്രാസ് ഹൈകോടതി റദ്ദാക്കി. കേസിെൻറ വിചാരണ എഗ്മോർ പ്രത്യേക കോടതിയിൽ നടന്നു വരികയായിരുന്നു.
ബ്രിട്ടനിലെ കേംബ്രിജിൽ മൂവർക്കും സ്വന്തമായുള്ള 5.37 കോടി വിലമതിപ്പുള്ള സ്വത്ത് മറച്ചുവെച്ചതായാണ് കേസ്. ഇതിന് പുറമെ കാർത്തി ചിദംബരം ബ്രിട്ടനിലെ മെട്രോ ബാങ്കിലെ അക്കൗണ്ട് വിവരങ്ങളും അമേരിക്കയിലെ നാനോ ഹോൾഡിങ്സ് എൽ.എൽ.സിയിലെ നിക്ഷേപം സംബന്ധിച്ചും വെളിപ്പെടുത്തിയിരുന്നില്ല. ആദായനികുതി വകുപ്പിന് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ അധികാരമില്ലെന്നാണ് പ്രതികൾ വാദിച്ചത്. കള്ളപ്പണ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ വിചാരണ നടത്തുന്നതിന് തമിഴ്നാട്ടിൽ പ്രത്യേക കോടതികൾ രൂപവത്കരിച്ചിട്ടില്ലെന്നും ഇവർ കോടതിയെ ബോധിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
