Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉദ്യോഗസ്​ഥർക്കെതിരെ...

ഉദ്യോഗസ്​ഥർക്കെതിരെ കൊലക്കുറ്റത്തിന്​ കേസെടുക്കണം; കോവിഡ്​ രണ്ടാം വ്യാപനത്തിന്​ ഉത്തരവാദി തെരഞ്ഞെടുപ്പ്​ കമീഷനെന്ന്​ മദ്രാസ്​ ഹൈകോടതി

text_fields
bookmark_border
madras high court
cancel

കോവിഡിന്‍റെ രണ്ടാം വ്യാപനം സംബന്ധിച്ച്​ തെരഞ്ഞെടുപ്പ്​ കമീഷനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ്​ ഹൈകോടതി. ​േകാവിഡിന്‍റെ രണ്ടാം വ്യാപനത്തിന്​​ ഉത്തരവാദി തെരഞ്ഞെടുപ്പ്​ കമീഷൻ മാത്രമാണെന്നും ഉദ്യോഗസ്​ഥർക്കെതിരെ കൊലക്കുറ്റത്തിന്​ കേസെടുക്കണമെന്നും കോടതി പറഞ്ഞു.

ഒരു നിയന്ത്രണവുമില്ലാതെ തെരഞ്ഞെടുപ്പ്​ റാലികൾക്ക്​ അനുവാദം നൽകിയതാണ്​ കാര്യങ്ങൾ ഇത്രമാത്രം വഷളാക്കിയതെന്ന്​ മ​ദ്രാസ്​ ഹൈകോടതി ചീഫ്​ ജസ്റ്റിസ്​ സഞ്​ജിബ്​ ബാനർജി നിരീക്ഷിച്ചു. കോവിഡ്​ വ്യാപനവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ്​ കമീഷനെതിരെ രാജ്യത്തെ ഒരു ​േകാടതി ഇത്ര രൂക്ഷമായ വിമർശനം ഉന്നയിക്കുന്നത്​ ആദ്യമായാണ്​.

പാർട്ടികൾ റാലികൾ നടത്തിയപ്പോൾ നിങ്ങൾ മറ്റു വല്ല ഗ്രഹത്തിലുമായിരുന്നോ എന്ന്​ കമീഷന്‍റെ അഭിഭാഷകനോട്​ കോടതി ചോദിച്ചു. തെരഞ്ഞെടുപ്പിൽ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്ന്​ അഭിഭാഷകൻ ​പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാനുള്ള കൃത്യമായ പദ്ധതി സമർപ്പിച്ചില്ലെങ്കിൽ മെയ്​ രണ്ടിനുള്ള വോ​ട്ടെണ്ണൽ കോടതി ഇടപെട്ട്​ തടയുമെന്നും ചീഫ്​ ജസ്റ്റിസ്​ അറിയിച്ചു.

അതിജീവനവും സുരക്ഷയുമാണ്​ ഇപ്പോൾ പ്രധാനം. മറ്റെല്ലാം അതിനു​ ശേഷമാണ്​ വരികയെന്ന്​​ കോടതി പറഞ്ഞു. ഇക്കാര്യം ഭരണഘടനാ സ്​ഥാപനങ്ങളെ ഒാർമി​പ്പിക്കേണ്ടി വരുന്നത്​ അത്യധികം സങ്കടകരമാണ്​. പൗരൻമാർ ജീവ​േനാടെ അവശേഷിച്ചാൽ മാത്രമാണ്​ രാജ്യം വാഗ്​ദാനം ചെയ്യുന്ന ജനാധിപത്യ അവകാശങ്ങൾ ആസ്വദിക്കാനാകുകയെന്നും കോടതി പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madras high court​Covid 19
News Summary - Madras HC holds Election Commission responsible for 2nd Covid wave
Next Story