ഭോപാൽ: ഗ്വാളിയോറിലെ ബി.ജെ.പി നേതാവ് സതീഷ് സികർവറും നിരവധി അനുയായികളും കോൺഗ്രസിൽ. കോൺഗ്രസ് നേതാവ് കമൽനാഥിെൻറ സാന്നിധ്യത്തിലാണ് ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. സംസ്ഥാനത്ത് 27 സീറ്റുകളിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ജനം കമൽനാഥിനോ കോൺഗ്രസിനോ അല്ല, സത്യത്തിെൻറ പക്ഷത്തിന് വോട്ട് െചയ്യുമെന്ന് ചടങ്ങിൽ കമൽനാഥ് പറഞ്ഞു.
ജനങ്ങൾ മാത്രമല്ല, ബി.ജെ.പി പ്രവർത്തകർ പോലും ബി.ജെ.പി സർക്കാറിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.