Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വതന്ത്ര എം.എൽ.എ...

സ്വതന്ത്ര എം.എൽ.എ തിരിച്ചെത്തി; കമൽനാഥിന്​ പിന്തുണ തുടരും

text_fields
bookmark_border
സ്വതന്ത്ര എം.എൽ.എ തിരിച്ചെത്തി; കമൽനാഥിന്​ പിന്തുണ തുടരും
cancel

ഭോ​പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​റി​ന്​ ഭീ​ഷ​ണി ഉ​യ​ർ​ത്തി ‘കാ​ണാ​താ​യ’ എം.​എ​ൽ.​എ​മാ​രി​ൽ ഒ​രാ​ൾ തി​രി​ച്ചെ​ത്തി. ബു​ർ​ഹാ​ൻ​പു​രി​നെ ​പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന സ്വ​ത​ന്ത്ര എം.​എ​ൽ.​എ സു​​രേ​ന്ദ്ര സി​ങ്​ ഷേ​റ​യാ​ണ്​ ഭോ​പാ​ലി​ൽ മ​ട​ങ്ങി​യെ​ത്തി മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്. താ​ൻ കോ​ൺ​ഗ്ര​സി​നൊ​പ്പം നി​ല​കൊ​ള്ളു​മെ​ന്നും ആ​രും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത​ല്ലെ​ന്നും ഷേ​റ പ​റ​ഞ്ഞു.

ബം​ഗ​ളൂ​രു​വി​ലും ഡ​ൽ​ഹി​യി​ലും ത​ട​യാ​ൻ ശ്ര​മം ന​ട​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ക​ളു​ടെ ചി​കി​ത്സ​ക്കാ​ണ്​ ബം​ഗ​ളൂ​രു​വി​ൽ പോ​യ​ത്. മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കു​മെ​ന്ന്​ ഉ​റ​പ്പാ​ണെ​ന്നും കോ​ൺ​ഗ്ര​സ്​ വി​മ​ത​നാ​യി ജ​യി​ച്ച ഷേ​റ പ​റ​ഞ്ഞു.

എ​ന്നാ​ൽ, കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​രാ​യ ഹ​ർ​ദീ​പ്​ സി​ങ്​ ദ​ങ്, ബി​ശു​ൽ സി​ങ്, ര​ഘു​രാ​ജ്​ ക​ൻ​സാ​ന എ​ന്നി​വ​രെ​ക്കു​റി​ച്ച്​ വി​വ​ര​മി​ല്ല. ഹ​ർ​ദീ​പ്​ സി​ങ്​ ദ​ങ്ങി​​െൻറ രാ​ജി​ക്ക​ത്ത്​ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

230 അം​ഗ നി​യ​മ​സ​ഭ​യി​ൽ 114 പേ​രു​ള്ള കോ​ൺ​ഗ്ര​സ്​ നാ​ല്​ സ്വ​ത​ന്ത്ര​രു​ടെ​യും ര​ണ്ട്​ സീ​റ്റു​ള്ള ബി.​എ​സ്.​പി​യു​ടെ​യും ഒ​രു സീ​റ്റു​ള്ള എ​സ്.​പി​യു​ടെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ്​ ഭ​രി​ക്കു​ന്ന​ത്. ര​ണ്ടു​ സീ​റ്റ്​ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ​ഭ​യി​ൽ ബി.​ജെ.​പി​ക്ക്​ 107 സീ​റ്റു​ണ്ട്.

Show Full Article
TAGS:operation kamala madhyapradesh independant mla kamalnath india news malayalam news 
News Summary - madhyapradesh independant mla reached; will continue support to kamalnath -india news
Next Story