Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഐ.സി.യുവി​െൻറ താക്കോൽ...

ഐ.സി.യുവി​െൻറ താക്കോൽ കാണാതായി; മധ്യപ്രദേശിൽ 55കാരി ചികിത്സ കിട്ടാതെ മരിച്ചു

text_fields
bookmark_border
ഐ.സി.യുവി​െൻറ താക്കോൽ കാണാതായി; മധ്യപ്രദേശിൽ 55കാരി ചികിത്സ കിട്ടാതെ മരിച്ചു
cancel

ഉ​​െജ്ജയിൻ: മധ്യപ്രദേശിലെ ഉ​െജ്ജയിനിൽ ശ്വാസതടസം മൂലം ആശുപത്രിയിലെത്തിച്ച സ്​ത്രീ ചികിത്സകിട്ടാതെ മരിച്ചു. തീവ്രപരിചരണ വിഭാഗത്തിൻെറ താക്കോൽ കാണാത്തതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റിയ 55കാരിക്ക്​ ചികിത്സ ലഭിക്ക ാൻ വൈകുകയായിരുന്നു. തുടർന്ന്​ ഏറെ നേരം ആംബുലൻസിൽ കിടത്തിയ ഇവരെ പൂട്ട്​ പൊളിച്ച്​ ഐ.സി.യുവി​ൽ പ്രവേശിപ്പിച്ചെ ങ്കിലും ചികിത്സ നൽകുന്നതിന്​ മുമ്പ്​ മരിച്ചു.

ശ്വാസതടസം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ അസുഖങ്ങളെ തുടർന്ന്​ വ്യാഴാഴ്​ച രാത്രി ഇവരെ ഉ​െജ്ജയിൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആരോഗ്യനില വഷളായപ്പോൾ, കോവിഡ്​ പരിശോധനക്ക് സാമ്പിളുകൾ എടുത്ത ശേഷം ഡോക്ടർമാർ അവരെ മാധവ് നഗറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ വ​​െൻറിലേറ്റർ സൗകര്യമില്ലെന്ന്​ പറഞ്ഞ്​ മാധവ്​ നഗർ ആശുപത്രി അധികൃതർ ഇവരെ പ്രവേശിപ്പിച്ചില്ല.

തുടർന്ന്​ കൂടുതൽ സൗകര്യങ്ങളുള്ള ആർ.ഡി ഗാർഡി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്​ എത്തിച്ചു. രോഗിയെ കയറ്റിയ ആംബുലൻസ് ആശുപത്രിയിലെത്തിയപ്പോൾ തീവ്രപരിചരണ വിഭാഗം പൂട്ടിയിട്ടിരിക്കുകയാണെന്നും ബന്ധപ്പെട്ട ജീവനക്കാർ ആശുപത്രിയിൽ ഇല്ലെന്നും അറിയിച്ചു. താക്കോൽ കണ്ടെത്താൻ ഏറെനേരം ശ്രമം നടത്തിയ ശേഷമാണ്​ ഐ.സി.യുവി​​​െൻറ പൂട്ടുപൊളിച്ച്​ സ്​ത്രീയെ ആംബുലൻസിൽ നിന്നും മാറ്റിയത്​. ​െഎ.സി.യുവിലേക്ക്​ മാറ്റു​േമ്പാഴേക്കും ഇവരുടെ നില ഗുരുതമായിരുന്നു. ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ഉ​െജ്ജയിൻ ചീഫ്​ മെഡിക്കൽ ഓഫീസർ അനസൂയ ഗൗലി അറിയിച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗിക്ക്​ പ്രവേശനം നിഷേധിച്ച മാധവ്​ നഗർ ആശുപത്രി ഇൻ ചാർജ്​ ഡോ മഹേഷ്​ മാർമതിനെയും ചികിത്സ നൽകുന്നതിൽ കാലതാമസം വരുത്തിയ ആർ.ഡി ഗാർഡി മെഡിക്കൽ കോളേജ് സിവിൽ സർജൻ ഡോ. ആർ.പി പർമാറിനെയും ജോലിയിൽ നിന്നും പിരിച്ചുവിട്ടു. മരിച്ച സ്​ത്രീയുടെ കോവിഡ്​ പരിശോധനാഫലം ലഭിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshmedical negligenceindia newshospital staff
News Summary - Madhya Pradesh Woman Dies After Hospital Staff Fails To Find ICU Key - India news
Next Story