Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശ്​ കോൺഗ്രസ്​...

മധ്യപ്രദേശ്​ കോൺഗ്രസ്​ എം.എൽ.എയുടെ മകൻ പീഡിപ്പിച്ചതായി യുവതിയുടെ പരാതി

text_fields
bookmark_border
Madhya Pradesh woman accuses Congress MLAs son of rape on pretext of marriage
cancel

ഇൻഡോർ: മധ്യപ്രദേശ്​ കോൺ​ഗ്രസ്​ എം.എൽ.എയുടെ മകനെതിരെ വിവാഹവാഗ്​ദാനം നൽകി ബലാത്സംഗം ചെയ്​തെന്ന്​ യുവ വനിത നേതാവിന്‍റെ പരാതി. യുവതിയുടെ പരാതിയിൽ എം.എൽ.എ മുരളി മൊർവാളിന്‍റെ മകൻ കരൺ മൊർവാളിനെതിരെ പൊലീസ്​ കേസെടുത്തു.

ഉജ്ജയിനിലെ ബദ്​നാഗർ എം.എൽ.എയാണ്​ മുരളി മൊർവാൾ. കരൺ ഉജ്ജയിനിലെ കോൺഗ്രസ്​ യുവ നേതാവും. കോൺഗ്രസ്​ യുവ നേതാവാണ്​ പരാതിക്കാരിയായ യുവതിയും.

ശനിയാഴ്ച വൈകിട്ട്​ യുവതി പരാതിയുമായി ആദ്യം ഡി.​െഎ.ജിയുടെ അടുത്തെത്തുകയായിരുന്നു. തുടർന്ന്​ വനിത പൊലീസ്​ സ്​റ്റേഷനിൽ കേസ്​ രജിസ്റ്റർ ചെയ്​തു.

കോൺഗ്രസിന്‍റെ യുവജനതോക്കളായ യുവതിയും കരണും കഴിഞ്ഞവർഷം ഡിസംബറിലാണ്​ പരിചയപ്പെടുന്നത്​. പിന്നീട്​ കരൺ യുവത​ിയെ വിവാഹം കഴിക്കാമെന്ന്​ വാഗ്​ദാനം നൽകുകയായിരുന്നു. തുടർന്ന്​ നിരവധി തവണ ഹോട്ടലുകളിൽവെച്ച്​ കരൺ ബലാത്സംഗം ചെയ്​തതായി യുവതിയുടെ പരാതിയിൽ പറയുന്നതായി പൊലീസുകാരി ജ്യോതി ശർമ പറഞ്ഞു.

പൊലീസിൽ പരാതി നൽകരുതെന്ന്​ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya PradeshCongress MLARape
News Summary - Madhya Pradesh woman accuses Congress MLAs son of rape on pretext of marriage
Next Story