മധ്യപ്രദേശിൽ സൈനിക ഉദ്യോഗസ്ഥർക്ക് മർദനം; വനിത സുഹൃത്തിനെ ബലാത്സംഗം ചെയ്തു
text_fieldsന്യൂഡൽഹി: മധ്യപ്രദേശിൽ സൈനിക ഉദ്യോഗസ്ഥരെ മർദിച്ച് വനിത സുഹൃത്തിനെ ബലാത്സംഗം ചെയ്തു. ഇൻഡോർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമാണ് സംഭവം. അജ്ഞാതരായ ഏഴ് പേരെത്തിയാണ് സൈനിക ഉദ്യോഗസ്ഥരെ മർദിച്ച് വനിത സുഹൃത്തിനെ ബലാത്സംഗം ചെയ്തതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
23,24 വയസ് പ്രായമുള്ള സൈനിക ഉദ്യോഗസ്ഥരാണ് മർദനത്തിന് ഇരയായതെന്ന് ബാഡ്ഗോണ്ട പൊലീസ് അറിയിച്ചു. രണ്ട് പേരും പെൺസുഹൃത്തുക്കളോടൊപ്പം ചൊവ്വാഴ്ച രാത്രിയോടെയാണ് അവർ വിനോദയാത്രക്കായി പോയത്.
ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെ വിനോദകേന്ദ്രത്തിന് സമീപത്തെ മോ-മണ്ഡലേശ്വർ റോഡിൽ ഏഴോളം പേർ എത്തുകയായിരുന്നു. തുടർന്ന് വാഹനം തടഞ്ഞുനിർത്തി സൈനികോദ്യോഗസ്ഥരിൽ ഒരാളെ മർദിച്ചതിന് ശേഷം കാറിലുണ്ടായിരുന്ന ഇവരുടെ വനിത സുഹൃത്തുക്കളിൽ ഒരാളെ ബലാത്സംഗം ചെയ്യുകയായിരുന്നു.
തുടർന്ന് 10 ലക്ഷം രൂപ നൽകിയാൽ മാത്രമേ സൈനിക ഉദ്യോഗസ്ഥനേയും പെൺസുഹൃതതിനേയും വിട്ടുനൽകുവെന്ന് അറിയിച്ചു. ഈ അവസരം മുതലാക്കി സൈനിക ഉദ്യോഗസ്ഥരിൽ ഒരാൾ ആർമിയേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു. എന്നാൽ, പൊലീസ് എത്തുമ്പോഴേക്കും അക്രമികൾ വാഹനത്തിൽ രക്ഷപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

