സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിന് തൊട്ടുമുമ്പ് മധ്യപ്രദേശ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം
text_fieldsബുർഹാൻപുർ: മധ്യപ്രദേശിലെ ബുർഹാൻപുരിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന് തൊട്ടുമുമ്പ് സംസ്ഥാന സാമൂഹിക നീതി മന്ത്രി പ്രേംസിങ് പട്ടേലിന് ദേഹാസ്വാസ്ഥ്യം. ഇതേതുടർന്ന് അദ്ദേഹത്തിന് പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാനായില്ല. ചടങ്ങിനായി ശനിയാഴ്ച വൈകീട്ടാണ് മന്ത്രി എത്തിയത്.
ഞായറാഴ്ച പുലർച്ച നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിശോധിക്കുകയും ചികിത്സ നൽകുകയും ചെയ്തു. എന്നാൽ, രാവിലെ വീണ്ടും നെഞ്ചുവേദനയും അസ്വസ്ഥതയും ഉണ്ടായതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വിശദ പരിശോധനക്കായി അദ്ദേഹത്തെ ഭോപാലിലെത്തിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. സ്വാതന്ത്ര്യദിന ചടങ്ങിൽ ജില്ല കലക്ടർ പ്രവീൺ സിങ് ദേശീയ പതാക ഉയർത്തി.

