Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദു​ൈബയിൽ നിന്ന്​...

ദു​ൈബയിൽ നിന്ന്​ വന്നയാൾ വിരുന്ന്​ നടത്തി; കുടുംബാംഗങ്ങൾ ഉൾപ്പെടെ 12 പേർക്ക്​ കോവിഡ്

text_fields
bookmark_border
ദു​ൈബയിൽ നിന്ന്​ വന്നയാൾ വിരുന്ന്​ നടത്തി; കുടുംബാംഗങ്ങൾ ഉൾപ്പെടെ 12 പേർക്ക്​ കോവിഡ്
cancel

ഭോപ്പാൽ: മധ്യപ്രദേശിലെ മൊറീനയിൽ ദുംബൈയിൽ നിന്നെത്തിയയാൾ സംഘടിപ്പിച്ച വിരുന്നിൽ പ​ങ്കെടുത്ത ബന്ധുക്കൾക്ക്​ ഉൾപ്പെടെ 12 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. മാർച്ച്​ 17ന്​ ദുബൈയിൽ നിന്നും എത്തിയയാൾ, മരിച്ചുപോയ അമ്മയുടെ
സ്​മരാണാർഥം 1,500 പേരെ ക്ഷണിച്ച്​ വിരുന്ന്​ നടത്തുകയായിരുന്നു.

കോവിഡ്​ പോസിറ്റീവായ ഇയാളിൽ നിന്ന്​ ഭാര്യ ഉൾപ്പെടെ 11 പേർക്കും വൈറസ്​ പകർന്നു. സംഭവത്തെ തുടർന്ന്​ ഇവർ താമസിച്ച കോളനി പൂർണമായും അടച്ചു.

ദുബൈയിൽ വെയിറ്ററായി ജോലി ചെയ്യുന്ന സുരേഷ്​ എന്നയാളാണ്​ നാട്ടിൽ തിരിച്ചെത്തിയ ശേഷം സമ്പർക്ക വിലക്കിലിരിക്കണമെന്ന സർക്കാർ നിർദേശം ലംഘിച്ച്​ മാർച്ച്​ 20ന്​ വിരുന്ന്​ നടത്തിയത്​.

മാർച്ച്​ 25 ഓടെ ഇയാളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി. തുടർന്ന്​ ഭാര്യയെ ക്വാറൻറീൻ ചെയ്​തെങ്കിലും ദിവസങ്ങൾക്കുള്ളിൽ ഇരുവർക്കും കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ഇയാളുമായി സമ്പർക്കത്തിലിരുന്നവരെ ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാക്കുകയായിരുന്നു.

രോഗലക്ഷണങ്ങൾ കണ്ട അടുത്ത ബന്ധുക്കളിൽ 23 പേരിൽ കോവിഡ്​ പരിശോധന നടത്തി. ഇതിൽ എട്ടു സ്​ത്രീകൾ ഉൾപ്പെടെ 10 പേർ കോവിഡ്​ പോസിറ്റീവാണെന്ന്​ തെളിഞ്ഞു. ഇവരെ ആശുപത്രിയിലെ ​െഎസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. നെഗറ്റീവ്​ ഫലം വന്നവരെ 14 ദിവസം ക്വാറൻറീൻ ചെയ്യും.
വിരുന്നിൽ പ​െങ്കടുത്തവർ സ്വന്തം വീടുകളിൽ സമ്പർക്കവിലക്കിൽ കഴിയണമെന്ന്​ ​െമഡിക്കൽ ഓഫിസർ അറിയിച്ചു. അതേസമയം, ദുബൈയിൽ വെച്ച്​ നടത്തിയ പരി​േശാധനയിൽ തനിക്ക്​ കോവിഡ്​ ഉണ്ടായിരുന്നില്ലെന്ന്​ സു​േരഷ്​ പറഞ്ഞു.

12 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ പുതിയ കോവിഡ്​ ഹോട്ട്‌സ്‌പോട്ട് ആയി മൊറീന മാറി. മധ്യപ്രദേിൽ ഇതുവരെ ആറുപേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya Pradeshindia newsCovod19
News Summary - Madhya Pradesh Man Who Threw A Feast For 1,500 Tests Coronavirus+ - India news
Next Story