മധ്യപ്രദേശിൽ വീടുകൾ കത്തിച്ചു, അമ്പലം കൊള്ളയടിച്ചു: യുവാവ് അറസ്റ്റിൽ
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ ഖൻദ്വ ജില്ലയിൽ വീടുകൾ കത്തിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഖൻദ്വ നിവാസിയായ ബണ്ടി ഉപാധ്യായ് ആണ് അറസ്റ്റിലായത്. ഖൻദ്വയിലെ കൊടിയ ഹനുമാൻ മന്ദിർ നിവാസികളായ ഷൗക്കത്ത്, ചന്ദ്രകാന്ത എന്നിവരുടെ വീടുകളാണ് പ്രതി കത്തിച്ചത്. പ്രദേശത്തെ ശിവ പാർവതി ക്ഷേത്രവും പ്രതി കൊള്ളയടിച്ചു. ബണ്ടി ക്രമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും, ഇയാൾക്കെതിരെ 28 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും, ഇതിൽ ആറെണ്ണം രണ്ടു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടതാണെന്നും കോട്ട്വാലി പൊലീസ് ഇൻസ്പെക്ടർ ബൽജീത് സിങ് പറഞ്ഞു.
മദ്യലഹരിയിൽ പ്രതി കഴിഞ്ഞ ദിവസം ഷൗക്കത്തിനെ മർദ്ദിക്കുകയും സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസിൽ ജാമ്യം ലഭിച്ച പ്രതി നാട്ടിലെത്തി ഷൗക്കത്തിനെ കാണുകയും, പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഭീഷണിപ്പെടുത്തുകയും സഹോദരി കമറൂൺ ബിയെ മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീടിന് തീകൊളുത്തിയത്. ഷൗക്കത്തിന്‍റെ രണ്ട് വീടുകൾ ഉൾപ്പെടെ മൂന്ന് വീടുകളും, ഓട്ടോറിക്ഷയുമാണ് പ്രതി തീയിട്ട് നശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

