Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ ജനസംഖ്യയുടെ...

രാജ്യത്ത്​ ജനസംഖ്യയുടെ മൂന്നിൽ രണ്ടും കോവിഡ്​ ആൻറിബോഡി ആർജിച്ചതായി ഐ.സി.എം.ആർ സർവേ; സംസ്​ഥാനങ്ങളിൽ ഏറ്റവും മുന്നിൽ മധ്യപ്രദേശ്​, പിറകിൽ കേരളം

text_fields
bookmark_border
രാജ്യത്ത്​ ജനസംഖ്യയുടെ മൂന്നിൽ രണ്ടും കോവിഡ്​ ആൻറിബോഡി ആർജിച്ചതായി ഐ.സി.എം.ആർ സർവേ; സംസ്​ഥാനങ്ങളിൽ ഏറ്റവും മുന്നിൽ മധ്യപ്രദേശ്​, പിറകിൽ കേരളം
cancel

ന്യൂഡൽഹി: രാജ്യത്ത്​ ജനസംഖ്യയുടെ വലിയ ശതമാനവും കോവിഡിനെതിരായ ആർജിത പ്രതിരോധ ശേഷിയുള്ളവരെന്ന്​ ഐ.സി.എം.ആർ സർവേ. 11 സംസ്​ഥാനങ്ങളിൽ നടത്തിയ സർവേയിൽ ജനസംഖ്യയുടെ മൂന്നിൽ രണ്ടും പ്രതിരോധ ശേഷി നേടിയിട്ടുണ്ടെന്നും മധ്യപ്രദേശാണ്​ ഏറ്റവും മുന്നിലെന്നും റി​പ്പോർട്ട്​ പറയുന്നു. 79 ശതമാനം പേരിലും ഇവിടെ കോവിഡ്​ ആൻറിബോഡിയുണ്ട്​. എന്നാൽ, ഏറ്റവും പിറകിലുള്ള കേരളത്തിൽ ഇത്​ 44.4 ശതമാനം മാത്രമാണ്​. അസമിൽ 50.3 ശതമാനവും മഹാരാഷ്​ട്രയിൽ 58 ശതമാനവുമാണ്​ കണക്ക്​. രാജ്യത്തെ 70 ജില്ലകളിൽ ഐ.സി.എം.ആർ നടത്തിയ സർവേ കണക്കുകൾ കേ​​ന്ദ്ര ആഭ്യന്തര മന്ത്രാലയത്തി​െൻറ വെബ്​സൈറ്റി പ്രസിദ്ധീകരിച്ചു.

രാജസ്​ഥാനിൽ 76.2 ശതമാനം, ബിഹാർ 75.9, ഗുജറാത്ത്​ 75.3, ഛത്തീസ്​ഗഢ്​ 74.6, ഉത്തരാഖണ്ഡ്​ 73.1, ഉത്തർ പ്രദേശ്​ 71, ആന്ധ്ര 70.2, കർണാടക 69.2, തമിഴ്​നാട്​ 69.2, ഒഡിഷ 68.1 ശതമാനം എന്നിങ്ങനെയാണ്​ മറ്റു സംസ്​ഥാനങ്ങളിലെ കണക്ക്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sero SurveyCovid AntibodiesKerala LeastMadhya Pradesh Highest
News Summary - Madhya Pradesh Has Highest Covid Antibodies, Kerala Has Least: Sero Survey
Next Story