Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമരിച്ച മകളേക്കാൾ...

മരിച്ച മകളേക്കാൾ നല്ലത് വിവാഹമോചിതയായ മകളായിരുന്നു; ട്വിഷ ശർമ്മ കേസിൽ മധ്യപ്രദേശ് സർക്കാർ

text_fields
bookmark_border
മരിച്ച മകളേക്കാൾ നല്ലത് വിവാഹമോചിതയായ മകളായിരുന്നു; ട്വിഷ ശർമ്മ കേസിൽ മധ്യപ്രദേശ് സർക്കാർ
cancel

നടിയും മോഡലുമായ ട്വിഷ ശർമ്മയുടെ മരണത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കുന്നതിനിടെ മരിച്ച മകളേക്കാൾ നല്ലത് വിവാഹമോചിതയായ മകളായിരുന്നുവെന്ന് മധ്യപ്രദേശ് സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ തുഷാർ മേത്ത പറഞ്ഞു.

വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളിലാണ് ട്വിഷ ശർമ്മയം ഭർതൃഗ്രഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മകളുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നു പറഞ്ഞുകൊണ്ട് ട്വിഷ‍യുടെ മാതാപിതാക്കൾ രംഗത്ത് വരികയായിരുന്നു.

മധ്യപ്രദേശ് സർക്കാർ കേസ് നിലവിൽ സി.ബി.ഐക്ക് കൈമാറി. ബാർ കൗൺസിൽ ഓഫ് ഇന്ത്യ ട്വിഷയുടെ ഭർത്താവും അഭിഭാഷകനുമായ സമർത് സിംഗിന്‍റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. പ്രാധമിക അന്വേഷണത്തിലും പോസ്റ്റ്മോർട്ടത്തിലും സുതാര്യതയില്ലെന്ന ആരോപണങ്ങൾക്കിടെയാണ് സുപ്രീംകോടതി സ്വമേധയാ നടപടികൾ ആരംഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dowry CaseMadhyapradesh governmentIndia Newssuprime court
News Summary - Madhya Pradesh government in Twisha Sharma case
Next Story