മധ്യപ്രദേശിൽ 12 കാരിയെ സഹോദരൻമാർ കൂട്ടബലാത്സംഗം ചെയ്ത് തലയറുത്ത് കൊന്നു
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ സാഗറിൽ പന്ത്രണ്ട് വയസുകാരിയെ സഹോദരൻമാരും അമ്മാവനും ചേർന്ന് കൂട്ടബലാത്സംഗത്തിനി രയാക്കി തലയറുത്തു കൊന്നു. മാർച്ച് 14 നാണ് സംഭവം നടന്നത്. സ്കൂൾ വിട്ടശേഷവും കുട്ടിയെ കാണാതിരുന്നതിനാൽ പിതാ വ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ ഗ്രാമത്തിനടുത്ത് തലയറുത്ത നിലയിൽ കുഴിച്ചുമൂടിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരനെയും അമ്മാവൻ ഛോട്ടേ പട്ടേലിനെയും പൊലീസ് അറസ്റ്റു ചെയ്തു.
പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം തലയറുത്തതാണെന്നും തെളിഞ്ഞതായി പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ അമ്മാവനുമായി ഭൂമി തർക്കം നിലനിന്നിരുന്നുവെന്ന സൂചനയെ തുടർന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്തതോടെയാണ് കേസിെൻറ ചുരുളഴിഞ്ഞത്. പരീക്ഷ കഴിഞ്ഞ് സ്കൂളിൽ നിന്ന് വരികയായിരുന്ന പെൺകുട്ടിയെ അവളുടെ സഹോദരൻമാർ തെൻറ വീട്ടിലെത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ബലാത്സംഗം പൊലീസിൽ അറിയിക്കുമെന്ന് പെൺകുട്ടി പറഞ്ഞതോടെ ഛോട്ടേ പട്ടേലിെൻറ ഭാര്യ കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. പിന്നീട് അരിവാൾകൊണ്ട് തലയറുത്ത് പാടത്ത് കുഴിച്ചിടുകയായിരുന്നുവെന്നും ഛോട്ടേ പട്ടേൽ വെളിപ്പെടുത്തി.
ഇയാളുടെ വീട്ടിൽ നിന്ന് പെൺകുട്ടിയുടെ രക്തം പുരണ്ട വസ്ത്രങ്ങളും കൊലക്ക് ഉപയോഗിച്ച ആയുധവും കണ്ടെത്തി. കൃത്യത്തിൽ പങ്കാളിയായ പെൺകുട്ടിയുടെ മറ്റൊരു സഹോദരൻ ഒളിവിലാണ്. ഇയാളെ ഉടൻ പിടികൂടുമെന്ന് പൊലീസ് ഓഫീസർ അമിത് സംഘി അറിയിച്ചു.
