Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശ്​:...

മധ്യപ്രദേശ്​: കമൽനാഥിനും സ്​പീക്കർക്കും സുപ്രീംകോടതി നോട്ടീസ്​

text_fields
bookmark_border
മധ്യപ്രദേശ്​: കമൽനാഥിനും സ്​പീക്കർക്കും സുപ്രീംകോടതി നോട്ടീസ്​
cancel

ഡൽഹി: മധ്യപ്രദേശ്​ നിയമസഭയിൽ​ കോൺഗ്രസ്​ സർക്കാറിനോട്​ ഉടൻ വിശ്വാസ വോട്ടുതേടാൻ ആവശ്യപ്പെടണമെന്ന ബി.ജെ.പി നേതാവ്​ ശിവരാജ്​ സിങ്​ ചൗഹാ​​​​െൻറ ഹരജിയിൽ മുഖ്യമന്ത്രി കമൽനാഥിനും സ്​പീക്കർ എൻ.പി പ്രജാപതിക്കും നിയമസഭ പ്ര ിൻസിപ്പൽ സെക്രട്ടറിക്കും സുപ്രീംകോടതി നോട്ടീസ്​ അയച്ചു. ബുധനാഴ്​ച രാവിലെ 10.30നകം മറുപടി നൽകണം. ഹരജി ബുധനാഴ്​ച പരിഗണിക്കും. ജസ്​റ്റിസ്​ ഡി.വൈ. ചന്ദ്രചൂഡ്, ഹേമന്ത്​ ഗുപ്​ത എന്നിവരടങ്ങിയ ബെഞ്ചി​​​​െൻറതാണ്​ ഉത്തരവ്​. അടിയന് തര സാഹചര്യം കണക്കിലെടുത്താണ്​ ഉത്തരവെന്നും കോടതി വ്യക്​തമാക്കി.

ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ്​ വിട ്ട്​ ബി.ജെ.പിയിൽ ചേർന്നതോടെയാണ്​ മധ്യപ്രദേശിൽ ഭരണപ്രതിസന്ധി ഉടലെടുത്തത്​. ഇദ്ദേഹത്തോടൊപ്പമുള്ള 22 എം.എൽ.എമാ രെ ബംഗളൂരുവിലേക്ക്​ മാറ്റിയതോടെ കമൽനാഥ്​ സർക്കാറിന്​ ഭൂരിപക്ഷം നഷ്​ടമാവുകയായിരുന്നു. കോവിഡ്​ പടരുന്നത്​ ചൂണ്ടിക്കാട്ടി നിയമസഭ മാർച്ച്​ 26വരെ സ്​പീക്കർ എൻ.പി പ്രജാപതി നിർത്തിവെച്ചതിനെ തുടർന്നാണ്​ ശിവരാജ്​ സിങ്​ ചൗഹാനും ഒമ്പത്​ ബി.ജെ.പി എം.എൽ.എമാരും പ്രതിപക്ഷ നേതാവും സുപ്രീംകോടതിയെ സമീപിച്ചത്​. ഉടൻ വിശ്വാസവോട്ട്​ തേടണമെന്ന ഗവർണർ ലാൽജി ടണ്ഡ​​​​െൻറ നിർദേശം സ്​പീക്കർ നിരസിക്കുകയായിരുന്നു. ഹരജിയിൽ കക്ഷിചേരാൻ 16 കോൺഗ്രസ്​ വിമത എം.എൽ.എമാരും അപേക്ഷ നൽകിയിരുന്നു.

22 എം.എൽ.എമാർ രാജി നൽകിയെന്നും എന്നാൽ, ആറുപേരുടെ രാജിക്കത്തു മാത്രമേ സ്വീകരിച്ചിട്ടു​ള്ളൂവെന്നും വിമതർക്കു​േവണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ്​ ബോധിപ്പിച്ചു. 16 എം.എൽ.മാരുടെ രാജിക്കത്ത്​ സ്വീകരിക്കണമെന്നാണ്​ ഇവരുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടി​േച്ചർത്തു. എം.എൽ.എമാരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ന്യൂനപക്ഷ സർക്കാറിനെ ഭൂരിപക്ഷമാക്കാൻ കമൽനാഥ്​ ശ്രമിക്കുകയാണെന്ന്​ ശിവരാജ്​ സിങ്​ ചൗഹാൻ ഹരജിയിൽ പറഞ്ഞു. ബജറ്റ്​ സമ്മേളനം തുടങ്ങിയ മാർച്ച്​ 16നു​തന്നെ ഭൂരിപക്ഷം തെളിയിക്കാനാണ്​ ഗവർണർ കമൽനാഥിനോട്​ ആവശ്യപ്പെട്ടത്​. ശിവരാജ്​ സിങ്​ ചൗഹാനുവണ്ടി മുകുൾ രോഹത​ഗി കോടതിയിൽ ഹാജരായി.

അതേസമയം, വിമത എം.എൽ.എമാരുമായി ആശയവിനിമയം നടത്താൻ തങ്ങൾക്ക്​ അവസരം നൽകാൻ കേന്ദ്രസർക്കാറിനും കർണാടകയിലെ ബി.ജെ.പി സർക്കാറിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ട്​ മധ്യപ്രദശ്​ കോൺഗ്രസ്​ സുപ്രീംകോടതിയിൽ ഹരജി നൽകി. എം.എൽ.എമാരെ ബംഗളുരുവിൽ തടഞ്ഞുവെച്ച കേന്ദ്രത്തി​​​​െൻറയും കർണാടക സർക്കാറി​​​​െൻറയും ബി.ജെ.പി സംസ്​ഥാന ഘടകത്തി​​​​െൻറയും നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും കോൺഗ്രസ്​ ചീഫ്​ വിപ്പ്​ ഗോവിന്ദ്​ സിങ്​ നൽകിയ ഹരജിയിൽ പറയുന്നു. വിമത എം.എൽ.എമാരോട്​ ബജറ്റ്​ സമ്മേളനത്തിൽ പ​ങ്കെടുക്കാൻ നിർദേശിക്കണമെന്നും ഹരജിയിലുണ്ട്​.

ഗവർണറുടെ കത്ത്​ കമൽനാഥ്​
സ്​പീക്കർക്ക്​ കൈമാറി

ഭോ​പാ​ൽ: നി​യ​മ​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ഗ​വ​ർ​ണ​ർ ലാ​ൽ​ജി ട​ണ്ഡ​ൻ ന​ൽ​കി​യ ക​ത്ത്​ മ​ധ്യ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥ്​ സ്​​പീ​ക്ക​ർ​ക്ക്​ കൈ​മാ​റി. തു​ട​ർ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ ക​ത്ത്​ സ്​​പീ​ക്ക​ർ​ക്ക്​ ന​ൽ​കി​യ​താ​യി ഗ​വ​ർ​ണ​ർ​ക്ക്​ അ​യ​ച്ച ക​ത്തി​ൽ ക​മ​ൽ​നാ​ഥ്​ പ​റ​ഞ്ഞു. മാ​ർ​ച്ച്​ 16ന്​ ​വി​ശ്വാ​സ​വോ​ട്ട്​ തേ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ശ​നി​യാ​ഴ്​​ച​യും ചൊ​വ്വാ​ഴ്​​ച ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ടു​മാ​ണ്​ ഗ​വ​ണ​ർ ക​ത്തു​ക​ൾ ന​ൽ​കി​യ​ത്.

വി​ശ്വാ​സ​വോ​ട്ട്​ തേ​ടു​ന്നി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​റി​ന്​ ഭൂ​രി​പ​ക്ഷ​മി​ല്ലെ​ന്ന്​ ക​ണ​ക്കാ​ക്കേ​ണ്ടി വ​രു​മെ​ന്നും ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ഗ​വ​ർ​ണ​റു​ടെ നി​ർ​ദേ​ശം ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്നാ​യി​രു​ന്നു​ ക​മ​ൽ​നാ​ഥി​​െൻറ നി​ല​പാ​ട്. 15 മാ​സ​ത്തെ ഭ​ര​ണ​ത്തി​നി​ട​യി​ൽ പ​ല​ത​വ​ണ സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ക​മ​ൽ​നാ​ഥ്​ ഗ​വ​ർ​ണ​ർ​ക്ക്​ ന​ൽ​കി​യ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വി​ശ്വാ​സ വോ​ട്ട്​ തേ​ടു​ന്ന​തി​ൽ​നി​ന്ന്​ ക​മ​ൽ​നാ​ഥ്​ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണെ​ന്ന്​ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞി​രു​ന്നു. ബി.​ജെ.​പി​യു​ടെ അ​വി​ശ്വാ​സ​പ്ര​മേ​യം സ്​​പീ​ക്ക​ർ​ക്ക്​ ന​ൽ​കി​യി​രു​ന്നു​വെ​ന്നും ഇ​ത്​ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​ർ ത​യാ​റാ​ക​ണ​മെ​ന്നും ക​മ​ൽ​നാ​ഥ്​ ആ​വ​ശ്യ​പ്പെ​ട്ടു. ത​ങ്ങ​ൾ അ​വി​ശ്വാ​സ​ത്തി​ന്​ നോ​ട്ടീ​സ്​ ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന്​ ബി.​ജെ.​പി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshkamal nathJyotiraditya ScindiaBJP
News Summary - madhya pradesh crisis update
Next Story