Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീർ ഫയൽസ് കാണാൻ പൊലീസുകാർക്ക് അവധി അനുവദിച്ച് മധ്യപ്രദേശ് സർക്കാർ

text_fields
bookmark_border
കശ്മീർ ഫയൽസ് കാണാൻ പൊലീസുകാർക്ക് അവധി അനുവദിച്ച് മധ്യപ്രദേശ് സർക്കാർ
cancel

ഭോപ്പാൽ: കശ്മീർ ഫയൽസ് കാണാൻ പൊലീസുകാർക്ക് അവധി അനുവദിച്ച് മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് അടുത്തിടെ പുറത്തിറങ്ങിയ സിനിമ കാണുന്നതിനായി പൊലീസുകാർക്ക് അവധി അനുവദിക്കാൻ തീരുമാനിച്ചത്. ചിത്രത്തിന്റെ വിനോദ നികുതിയും ഒഴിവാക്കിയിട്ടുണ്ട്.

മധ്യപ്രദേശിലെ മന്ത്രിയായ നരോട്ടം മിശ്രയാണ് ജീവനക്കാർക്ക് അവധി അനുവദിക്കുന്ന കാര്യം അറിയിച്ചത്. ഇതിനുള്ള നിർദേശങ്ങൾ ഡി.ജി.പി സുധീർ സ​ക്സേന പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിവേക് ​​അഗ്നിഹോത്രി രചനയും സംവിധാനവും നിർവ്വഹിച്ച സിനിമയിൽ പാകിസ്താൻ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടർന്ന് കശ്മീരിൽ നിന്നും പലായനം ചെയ്യുന്ന ഹിന്ദുവിശ്വാസികളുടെ കഥയാണ് പറയുന്നത്. എന്നാൽ സിനിമയുടെ വർഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ മത-വർഗീയ സംഘർഷങ്ങൾ വർധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിർമ്മിച്ചിരിക്കുന്നതെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു. ഹിന്ദുത്വ അജണ്ടകളെ പിന്തുണക്കുന്നതിനാലാണ് ബി.ജെ.പി സിനിമയെ ഉയർത്തികൊണ്ടു വരുന്നതെന്നും വ്യാപകമായ വിമർശനങ്ങളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Madhya Pradesh cops to get leave to watch 'The Kashmir Files'
Next Story