Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
15വർഷംമുമ്പ്​ കാണാതായ പൊലീസുകാരൻ ഭിക്ഷക്കാരനായി സഹപ്രവർത്തകർക്ക്​ മുമ്പിൽ
cancel
Homechevron_rightNewschevron_rightIndiachevron_right15വർഷംമുമ്പ്​ കാണാതായ...

15വർഷംമുമ്പ്​ കാണാതായ പൊലീസുകാരൻ ഭിക്ഷക്കാരനായി സഹപ്രവർത്തകർക്ക്​ മുമ്പിൽ

text_fields
bookmark_border

ഗ്വാളി​യാർ: മധ്യപ്രദേശിൽ 15 വർഷം മുമ്പ്​ കാണാതായ പൊലീസ്​ ഉദ്യോഗസ്​ഥൻ അപ്രതീക്ഷിതമായി സഹപ്രവർത്തകർക്ക്​ മുമ്പിൽ. വേഷം ഭിക്ഷക്കാര​െൻറയും. എന്താണ്​ സംഭവിക്കുന്നതെന്ന്​ മനസിലാകാതെ ആദ്യം ​െഞട്ടിയെങ്കിലും പിന്നീട്​ അത്​ഭുതവും സന്തോഷവുമായിരുന്നു സുഹൃത്തുക്കൾ കൂടിയായ സഹപ്രവർത്തകർക്ക്​.

ചൊവ്വാഴ്​ച രാത്രി നഗരത്തിലെ വിവാഹഹാളിൽ പോകാനിറങ്ങിയതായിരുന്നു ഡെപ്യൂട്ടി പൊലീസ്​ സൂപ്രണ്ടുമാരായ രത്​നേഷ്​ സിങ്​ തോമറും വിജയ്​ സിങ്​ ബഹദൂറും. വഴിമധ്യേ ഒരു ഭിക്ഷക്കാരനെ കണ്ടു. തണുത്തുവിറച്ചിരുന്ന അയാൾ വഴിയിൽ നിന്ന്​ ഭക്ഷണ അവശിഷ്​ടങ്ങൾ തിരയുകയായിരുന്നു. ഇതുകണ്ട്​ ദയനീയത തോന്നിയ പൊലീസുകാർ ധരിക്കാനായി ജാക്കറ്റ്​ നൽകി. ജാക്കറ്റ്​ നൽകി​യതോടെ പൊലീസുകാരുടെ പേരുകൾ വിളിക്കുകയായിരുന്നു. ഭിക്ഷക്കാരൻ തങ്ങളുടെ പേര്​ വിളിച്ചതോടെ ആദ്യം ഞെട്ടിയെങ്കിലും

2005ൽ കാണാതായ തങ്ങളുടെ സഹപ്രവർത്തകൻ മനീഷ്​ മിശ്രയാണെന്ന്​ ഇരുവരും മനസിലാക്കുകയായിരുന്നു. ഇദ്ദേഹത്തിന്​ മാനസിക ബുദ്ധിമുട്ട്​ നേരിടുന്നതായും പൊലീസുകാർ പറഞ്ഞു. ദാട്ടിയ സ്​റ്റേഷനിലെ ഇൻസ്​പെക്​ടറായിരുന്നു മനീഷ്​ മിശ്ര. 15 വർഷമായി മനീഷ്​ മിശ്ര എവിടെയ​ാണെന്നത്​ സംബന്ധിച്ച്​ യാതൊരു വിവരങ്ങളും ലഭ്യമായിരുന്നില്ല.

മാനസിക ബുദ്ധിമുട്ട്​ നേരിടുന്നതിനാൽ മനീഷ്​ മിശ്രയെ പൊലീസുകാർ തന്നെ എൻ.ജി.ഒയിലാക്കി. 1999ലാണ്​ മനീഷ്​ മിശ്ര പൊലീസിൽ ചേരുന്നത്​. മികച്ച ഷൂട്ടർ കൂടിയായിരുന്നു ഇദ്ദേഹം. കുറച്ചുവർഷങ്ങൾക്കുശേഷം ഇദ്ദേഹത്തിന്​ മാനസിക ബുദ്ധിമുട്ടുകൾ​ നേരിട്ടിരുന്നു. കുടുംബം ഇദ്ദേഹത്തിന്​ ആവശ്യമായ ചികിത്സ നൽകുകയും ചെയ്​തു. എന്നാൽ ഒരുദിവസം മനീഷ്​ മിശ്രയെ കാണാതാകുകയായിരുന്നു. സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന്​ അദ്ദേഹത്തിന്​ ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും സാധാരണ നിലയിലേക്ക്​ കൊണ്ടുവരുമെന്നും തോമർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MissingMadhya PradeshPolice
News Summary - Madhya Pradesh Cops Find Missing Ex-Colleague On Footpath After 15 Years
Next Story