Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലോക്​ഡൗൺ ലംഘനത്തിന്​ മധ്യപ്രദേശിൽ പൊലീസ്​ വക വിചിത്ര ശിക്ഷ; അരമണിക്കൂർ രാമനാമം എഴുതണം
cancel
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗൺ ലംഘനത്തിന്​...

ലോക്​ഡൗൺ ലംഘനത്തിന്​ മധ്യപ്രദേശിൽ പൊലീസ്​ വക വിചിത്ര ശിക്ഷ; അരമണിക്കൂർ രാമനാമം എഴുതണം

text_fields
bookmark_border

ഭോപാൽ: കോവിഡിനെതിരെ പ്രതിരോധം കനപ്പിച്ച്​ രാജ്യ​ത്ത്​ വിവിവ സംസ്​ഥാനങ്ങൾ ലോക്​ഡൗണിലാണ്​. മധ്യപ്രദേശിലും സമാന നിയ​ന്ത്രണം നടപ്പാക്കിയ സത്​ന ജില്ലയിൽ ലോക്​ഡൗൺ ലംഘനം നടത്തിയവർക്ക്​ പൊലീസ്​ നൽകുന്ന ശിക്ഷ​ രസകരമാണ്​​. വെറുതെ പുറത്തിറങ്ങി പിടിയിലാകുന്നവർ 30- 45 മിനിറ്റ്​ നേരം ഇരുന്ന്​ രാമനാമം എഴുതിക്കൊണ്ടിരിക്കണം. അതുകഴിയു​ന്നതോടെ വീട്ടിലിരിക്കാൻ ഉപദേശവും നൽകി ആളെ വിട്ടയക്കും.

നിയമലംഘകരെ ഒരു മണിക്കൂർ നേരം വെറുതെ നിർത്തുകയായിരുന്നു നേരത്തെ ചെയ്​തിരുന്നതെന്നും അടുത്തിടെ ലഭിച്ച ചെറുപുസ്​തകങ്ങൾ വായിച്ചപ്പോൾ ലഭിച്ച അറിവു പ്രകാരം ഇവരെ വെറുതെ നിർത്താതെ രാമനാമം എഴുതിക്കാമെന്ന്​ മനസ്സിലായെന്നും സബ്​ ഇൻ​സ്​പെക്​ടർ സന്തോഷ്​ സിങ്​ പറഞ്ഞു.

ആരെയും നിർബന്ധിച്ച്​ ശിക്ഷിച്ചിട്ടില്ലെന്നും മതതാൽപര്യം ഹനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നു ദിവസമായി നടപ്പാക്കിയ ശിക്ഷ ഇതുവരെ 25 ഓളം പേർക്ക്​ നൽകിയതായും അദ്ദേഹം പറഞ്ഞു.

എന്നാൽ, ഒരു പ്രദേശത്തെ ​പൊലീസ്​ ഉദ്യോഗസ്​ഥൻ ചെയ്​തതാണെന്നും പൊതുവായ രീതിയല്ലെന്നും സത്​ന ജില്ലാ പൊലീസ്​ മേധാവി ധർമവീർ സിങ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lockdown violationMadhya Pradesh copRam’s name
News Summary - Madhya Pradesh cop finds new way to punish curb violators: Write Ram’s name
Next Story