Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Shivraj Singh Chouhan
cancel
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ മന്ത്രിസഭ...

മധ്യപ്രദേശിൽ മന്ത്രിസഭ വിപുലീകരണം; ഇടംപിടിച്ച്​ സിന്ധ്യയുടെ വിശ്വസ്​തർ

text_fields
bookmark_border

ഭോപാൽ: മധ്യപ്രദേശിൽ ശിവ്​രാജ്​ സിങ്​ ചൗഹാൻ സർക്കാർ മന്ത്രിസഭ വിപുലീകരിച്ചു. ​േകാൺഗ്രസിൽനിന്ന്​ ബി.ജെ.പിയിലേക്ക്​ ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്​തരാണ്​ പുതുതായി മന്ത്രിസഭയിൽ ഇടംപിടിച്ച രണ്ടുപേർ. തുൾസി സിലാവത്ത്​, ഗോവിന്ദ്​ സിങ്​ രജ്​പുത്​ എന്നിവർക്ക്​ ഗവർണർ ആനന്ദിബെൻ പ​േട്ടൽ സത്യപ്രതിജ്ഞ ചൊല്ലി​െകാടുത്തു.

29 മന്ത്രിമാരായിരുന്നു ചൗഹാൻ മന്ത്രിസഭയിൽ ഉണ്ടായിരുന്നത്​. പരമാവധി 35 മന്ത്രിമാർ വരെയാകാം.

കഴിഞ്ഞ വർഷം മാർച്ചിൽ കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിൽ ചേക്കേറിയ എം.എൽ.എമാരാണ്​ ഇരുവരും. ഇതോടെ ഒന്നരവർഷത്തെ കമൽനാഥ്​ സർക്കാർ തകരുകയായിരുന്നു.

മധ്യപ്രദേശ്​ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കാന​ാ​യതോടെയാണ്​ മന്ത്രിസഭ വിപുലീകരണം. നാലാം തവണ ശിവരാജ്​ സിങ്​ ചൗഹാൻ അധികാരത്തിലെത്തിയശേഷം നടത്തുന്ന മൂന്നാമത്തെ മന്ത്രിസഭ വിപുലീകരണമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya PradeshShivraj Singh ChouhanJyotiraditya ScindiaTulsi SilavatGovind Singh Rajput
News Summary - Madhya Pradesh CM expands cabinet
Next Story