മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ മകൻ സമൂഹവിവാഹത്തിൽ വിവാഹിതനായി; വിവാഹത്തിനെത്തിയത് കാളവണ്ടിയിൽ
text_fieldsമധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ ഇളയ മകൻ അഭിമന്യു യാദവ് ഞായറാഴ്ച ഉജ്ജയിനിൽ നടന്ന ഒരു സമൂഹ വിവാഹത്തിൽ ഡോ. ഇഷിത യാദവിനെ വിവാഹം ചെയ്തു. സമൂഹ വിവാഹ ചടങ്ങിൽ ഇരുപത്തിയൊന്ന് ദമ്പതികൾ വിവാഹിതരായി. മുഖ്യമന്ത്രിയുടെ മകൻ വിവാഹചടങ്ങിലേക്കെത്തിയത് കാളവണ്ടിയിലായിരുന്നു എന്നതും പുതുമയുള്ള കാഴ്ചയായി. ഇതോടെ മുഖ്യമന്ത്രിയുടെ മകന്റെ വിവാഹത്തിന്റെ ലാളിത്യം ഏറെ ചർച്ച വിഷയമായി മാറിയിരിക്കുകയാണ്, വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
വധൂവരന്മാരെല്ലാം അണിഞ്ഞൊരുങ്ങി, കുതിരപ്പുറത്തും അലങ്കരിച്ച വണ്ടികളിലും കാളവണ്ടികളിലു സവാരിചെയ്ത് ഗംഭീര ഘോഷയാത്രയുടെ അകമ്പടിയോടെ വിവാഹ വേദിയിലെത്തി. വിവാഹങ്ങൾ ലളിതമായിരിക്കണമെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുകയാണെന്നും പറഞ്ഞു. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിവാഹത്തിൽ പങ്കെടുത്തു, ‘ഇതൊരു രാജകീയ വിവാഹമാണ്, എന്റെ കൂടെ നിരവധി വധൂവരന്മാർ ഉണ്ടായിരുന്നു. അഭിമന്യു യാദവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നടപടി അഭിനന്ദനീയമാണ് തന്റെ മകന്റെ വിവാഹത്തോടൊപ്പം തന്റെ ഡ്രൈവറുടെ മകനും ഒരേവേദിയിൽ വിവാഹിതനായി.
ഘോഷയാത്രക്കിടെ ജാതീയതയോട് വിടപറയാനും ബാഗേശ്വർ ധാമിലെ മുഖ്യപുരോഹിതൻ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി പറഞ്ഞു. ഇപ്പോൾ എല്ലാ ജാതിയിലും മതത്തിലുമുള്ള ആളുകൾ ഒരു മേൽക്കൂരക്ക് കീഴിൽ ഒരുമിച്ച് വിവാഹിതരാകുന്നുണ്ടെന്നും ശാസ്ത്രി പറഞ്ഞു. മറ്റ് മുഖ്യമന്ത്രിമാരും, രാഷ്ട്രീയക്കാരും, വ്യവസായികളും ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആഡംബര വിവാഹങ്ങൾക്കുള്ള ചെലവ് കുറക്കണമെന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളും ആഡംബര ചടങ്ങുകളും സാമൂഹിക രംഗത്ത് ആധിപത്യം പുലർത്തുന്ന ഒരു സമയത്ത്, ലളിതമായ ഒരു വിവാഹം തിരഞ്ഞെടുത്തുകൊണ്ട് മുഖ്യമന്ത്രി മോഹൻ യാദവ് ശക്തമായ ഒരു സാമൂഹിക സന്ദേശം നൽകാൻ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഉജ്ജൈനിലെ സൻവാര ഖേദിയിൽ നടന്ന ഒരു സമൂഹ വിവാഹ ചടങ്ങിൽ, മുഖ്യമന്ത്രിയുടെ മകനും മരുമകളും ഉൾപ്പെടെ 21 ദമ്പതികൾ വിവാഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

