Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്വാളിയോറിൽ അജ്ഞാതൻ പശുവിനെ പീഡിപ്പിച്ചു; പരാതി നൽകി ഗോ സംരക്ഷണ സംഘടന

text_fields
bookmark_border
പീഡന വീഡിയോ സഹിതമാണ് രാഷ്ട്രീയ ഗൗരക്ഷ വാഹിനി പൊലീസിൽ പരാതി നൽകിയത്
Madhya Pradesh: Case against unidentified man for unnatural act
cancel

മധ്യപ്രദേശിലെ ഗ്വാളിയോറിൽ അജ്ഞാതനായ യുവാവ് പശുവിനെ പീഡിപ്പിച്ചു. ഓഗസ്റ്റ് നാലിന് ദീൻദയാൽ നഗറിലാണ് സംഭവം. വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ ഗോ സംരക്ഷണ സംഘടനകൾ, പീഡന വീഡിയോ സഹിതം പൊലീസിൽ പരാതി നൽകി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഗോ സംരക്ഷണ സംഘടനയായ രാഷ്ട്രീയ ഗൗരക്ഷ വാഹിനിയുടെ ഡിവിഷണൽ പ്രസിഡന്റ് നിർപത് സിങ് തോമറാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത പൊലീസ് യുവാവിനായി തെരച്ചിൽ ആരംഭിച്ചു. മഹാരാജ്പുര സ്റ്റേഷൻ പരിധിയിലെ ദീൻദയാൽ നഗർ സെക്ടർ 2 ലാണ് സംഭവം. പ്രദേശത്തെ വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ജോലിക്കാരൻ വിവരം വീട്ടുടമയെ അറിയിക്കുകയായിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് പശു സംരക്ഷണ സംഘടനകൾ സംഭവത്തിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാതനെതിരെ ഇന്ത്യൻ ശിക്ഷാനിയമം 377 (പ്രകൃതിവിരുദ്ധ കുറ്റങ്ങൾ) പ്രകാരം പോലീസ് കേസെടുത്തു. പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Madhya Pradesh: Case against unidentified man for unnatural act with cow in Gwalior
Next Story