Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മധ്യപ്രദേശ് മന്ത്രിസഭ വികസിപ്പിച്ചു; 28 പേർ കൂടി അധികാരമേറ്റു

text_fields
bookmark_border
മധ്യപ്രദേശ് മന്ത്രിസഭ വികസിപ്പിച്ചു; 28 പേർ കൂടി അധികാരമേറ്റു
cancel

ഭോപാൽ: മധ്യപ്രദേശ് മന്ത്രിസഭയിൽ 18 കാബിനറ്റ് മന്ത്രിമാരുൾപ്പെടെ 28 പേർ പുതുതായി ചുമതലയേറ്റു. ഭോപാലിലെ രാജ്ഭവനിലാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഗവർണർ മംഗുഭായ് പട്ടേൽ സത്യവാചകം ചൊല്ലിക്കൊടുത്തു.

പത്ത് പേർക്ക് സഹമന്ത്രിസ്ഥാനമുണ്ട്. സഹമന്ത്രിമാരിൽ ആറു പേർക്ക് സ്വതന്ത്ര ചുമതലയാണ്. ജ്യോതിരാദിത്യ സിന്ധ്യ പക്ഷത്തുനിന്ന് നാലുപേർക്ക് മന്ത്രിസ്ഥാനം ലഭിച്ചു.

ഡിസംബർ മൂന്നിനാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ഡിസംബർ 13ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാഥവ് സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിൽ അഞ്ചു പേർ വനിതകളാണ്. നരേന്ദ്ര സിങ് തോമറാണ് സ്പീക്കർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Madhya Pradesh Cabinet expansion, 28 MLAs take oath
Next Story